
തിരുവനന്തപുരം(big14news.com): മലപ്പുറത്ത് നടക്കുന്നത് സൗഹൃദ മല്‍സരമല്ലെന്നും രാഷ്ട്രീയ മത്സരമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. നിലപാടുകളും രാഷ്ട്രീയവും ഉയര്‍ത്തി പിടിക്കുന്ന മല്‍സരമാണ് നടക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരായ വിധിയെഴുത്താവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിക്കുട്ടി ശക്തനായ സ്ഥാനാര്‍ഥിയാണ്. എതിര്‍പക്ഷത്ത് മല്‍സരിക്കുന്നതാരായാലും വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പല കാര്യങ്ങളിലും ധാരണയില്ലാതെയാണ് ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.
യു.പി തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സാഹചര്യങ്ങള്‍ യു.ഡി.എഫിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. മലപ്പുറത്ത് ക്യാമ്പ് ചെയ്ത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.