യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം(wwwbig14news.com):രാഹുല്‍ ഗാന്ധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് വിടുന്നുവെന്നും പാർട്ടിയിൽ ചീഞ്ഞ് നാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മറ്റ് പാർട്ടികളിലേക്കില്ലെന്നും മഹേഷ് വ്യക്തമാക്കി.

പാര്‍ട്ടിയെ നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിന്റെ ദയനീയ സ്ഥിതി ലാഘവത്തോടെ കണ്ടുനില്‍ക്കുന്ന നേതൃത്വം നീറോ ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ വേരുകള്‍ അറ്റുപോകുന്നത് കാണാന്‍ രാഹുല്‍ ഗാന്ധി കണ്ണു തുറക്കണമെന്നും മഹേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.