സ്വാശ്രയ മാനേജ്‍മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച ക്യാമ്പസ് ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിൽ

Share on Facebook
Tweet on Twitter

കേരളം(big14news.com):സ്വാശ്രയ മാനേജ്‍മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച ക്യാമ്പസ് ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിൽ.നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിനെതിരെ കോളേജുകള്‍ അടച്ചിട്ട സ്വാശ്രയ മനേജ്‌മെന്റ് അസോസിയേഷനുകളുടെ ധിക്കാരപരമായ നിലപാടിൽ പ്രതിഷേധിച്ച ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉൾപ്പെടെയുള്ള 25 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ നെഹ്‌റു ഗൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസടക്കമുള്ളവര്‍ക്ക് എതിരായിട്ടും ഇവരെ അറസ്റ്റു ചെയ്യാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും കേരളത്തിലെ സ്വാശ്രയ മുതലാളിമാരെ കുഴലൂത്ത് നടത്തുന്ന സര്‍ക്കാരിന്റെ നിലപാട് അവസാനിപ്പിക്കണമെന്നും ശക്തമായ നിയമനിര്‍മ്മാണം നടത്തുകയും ചെയ്യണമെന്നും ക്യാമ്പസ് ഫ്രണ്ട് ആരോപിച്ചു.

സംസ്ഥാന നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഹ്വാനം ചെയ്തു.