
ചൂരി(big14news.com):പഴയ ചൂരി ജുമാ മസ്ജിദ് മുഅദ്ദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് മണ്ഡലത്തിൽ ചൊവ്വാഴ്ച്ച മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹർത്താൽ പൂർണം .മണ്ഡലം ലീഗ് പ്രസിഡണ്ട് മണ്ഡലം പ്രസിഡണ്ട് എൽ എ മഹമൂദ് ഹാജിയാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം, പള്ളി മുഅദ്ദിന്റെ കൊലപാതകത്തിലെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇനിയും മുക്തമായിട്ടില്ല. മേഖലയിലെ സമാധാനന്തരീക്ഷം തകർക്കുന്നതിനു വേണ്ടിയുള്ള തൽപര കക്ഷികളുടെ കരങ്ങളാണോ കൊലക്ക് പിന്നിലെന്ന് അന്വേഷിച്ചു വരികയാണ്.
പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.കേസന്വേഷണ നടപടികള്‍ക്കായി ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
സ്ഥലം എം എൽ എ എൻ എ നെല്ലിക്കുന്നും മറ്റു നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് കൊണ്ട് പോയിരിക്കുകയാണ്.ചൂരിയും നഗരപ്രദേശങ്ങളും കനത്ത പോലീസ് ബന്ദവസ് ഒരുക്കിയിട്ടുണ്ട്.