
കാസർഗോഡ്(big14news.com): ചൂരി ബട്ടംപാറയിൽ മദ്രസാ അധ്യാപകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ യാഥാർഥ്യം അറിയുന്നതിന് മുൻപ്
സോഷ്യൽ മീഡിയകളിൽ ഊഹാപോഹങ്ങൾ പരത്തരുതെന്നു അധികാരികൾ,നവ മാധ്യമങ്ങളായ ഫേസ്ബുക്ക് വാട്ട്സ്അപ്പ് തുടങ്ങിയവ ഉപയോഗിച്ച് കിംവദന്തികളും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് സൂക്ഷിക്കുക,നാട്ടിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാനേ ഇതു ഉപകരിക്കുകയുള്ളൂ.
ഇന്നലെ രാത്രിയാണ് ചൂരി ബട്ടംപാറയിലെ മദ്രസാ അധ്യാപകനായ സുള്ള്യ സ്വദേശി റിയാസിനെ അജ്ഞാത സംഘം വെട്ടിക്കൊന്നത്.അതിനിടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി
അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് (ചൊവ്വാഴ്ച)രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കാസർകോട് മണ്ഡലത്തിൽ ഹർത്താൽ ആചരിക്കുമെന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം കടവത്തും, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കളയും അറിയിച്ചു.