
ഗൾഫ്(big14news.com):ദോഹ റോക്കർസ് അവതരിപ്പിക്കുന്ന ഫില്ലി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2017 ന്റെ ലോഗോ ഫില്ലി കഫേയിൽ വെച്ച് പ്രകാശനം ചെയ്തു.ഓൾഡ് ഇന്ത്യൻ ഐഡിയൽ സ്കൂളിൽ ഏപ്രിൽ 26,27,28 തിയ്യതികളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.പ്രസ്തുത പരിപാടിയിൽ ടി ജി ഐ ആർ ഗ്രൂപ്പ് അംഗങ്ങൾ ദോഹ റോക്കർസ് ടീം ലോഗോ കൈമാറി.
പരിപാടിയിൽ ടി ജി ഐ ആർ ഗ്രൂപ്പിന്റെ അംഗങ്ങളായ ഷഹീൻ എം പി, ഫാസിൽ, ഫഹദ്,നഈം,ദോഹ റോക്കർസിന്റെ ബഷീർ കെഫ്സി, ശൈബാൻ,അൻവർ,നൗഫൽ മല്ലം,ഫൈസൽ ഫില്ലി,റഷീദ്,സകീർ, മെഹ്റൂഫ്,ഷെഹ്റാൻ,ഫഹദ് ഫില്ലി,ഖലീൽ ഉമ്പാവ് എന്നിവർ പങ്കടുത്തു.
ഫില്ലി മെഗാ ക്രിക്കറ്റ് ജേതാക്കൾക്ക് ക്യാഷ് പ്രൈസ് നാല് ലക്ഷവും ഇന്ത്യൻ റുപ്പീസ്, റണ്ണേഴ്സ് അപ്പിന് 2 ലക്ഷവും ഇന്ത്യൻ റുപ്പീസ് നൽകുന്നു.