
കാസര്‍ഗോഡ്(big14news.com):നെല്ലിക്കട്ട ആമുവിന്റെ ദുരിതത്തിന് അറുതി.മകള്‍ ആയിഷയുടെ സ്മരണകളുറങ്ങുന്ന സ്നേഹവീട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പ്രവര്‍ത്തകര്‍ നവീകരിച്ചു. രണ്ട് ദിവസം നീണ്ട പ്രവർത്തനത്തിൽ ജില്ലയിലെയും ഇതര ജില്ലകളിലെയും പ്രവര്‍ത്തര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പരിശ്രമിച്ചിട്ടാണ് പണി പൂർത്തിയാക്കിയത്. ദ്രവിച്ച കട്ടില,ജനല എന്നിവ മാറ്റുകയും വീട് വയറിംങ്ങ്, കിച്ചണ്‍ വര്‍ക്ക്,കക്കൂസ് പൈപ്പ് ലൈന്‍,കുടിവെള്ളം എന്നിവയായിരുന്നു കാര്യമായി ചെയ്തു തീർത്ത ജോലികൾ.
നസീമയെയും ഇരട്ടകളില്‍ ജീവിച്ചിരിക്കുന്ന കുഞ്ഞ് അഫ്സത്തിനെയും അടുത്ത ദിവസം വീട്ടില്‍ തിരികെ കൊണ്ട് വരും.ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികളായ സി കെ നാസര്‍,സുനില്‍ കുമാര്‍,ഉമ്മര്‍ പാടലടുക്ക,അനൂപ് മൂവാറ്റുപുഴ,മഹമൂദ് അബ്ദുല്ല, സഫറുള്ള ഹാജി, മുഹമ്മദ് മരക്കാട്,ഹമീദ് ബദിയടുക്ക,അബ്ദുല്ല കുമ്പള,ജോണി ഡിസൂസ,മാലിക് ദീനാർ എെക്യവേദി തളങ്കര പ്രവര്‍ത്തകര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്,കാഞ്ഞങ്ങാട് മുസ്ലീം യത്തീംഖാന പ്രസിഡണ്ട് കുഞ്ഞബ്ദുള്ള ഹാജി പാലക്കി,അബ്ദുൽ റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ പങ്കാളികളായി.