കാസർഗോഡ്(big14news.com): കാസർഗോഡ് ഗവൺമെന്റ് കോളേജിലെ എം.എസ്.എഫ് പ്രവർത്തകരായ വിദ്യാർത്ഥികളെയും, ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും കാസർഗോഡ് പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ധിച്ച് ലോക്കപ്പിൽ അടച്ച സംഭവത്തിൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധിച്ചും, മർദ്ധനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കുക, എം.എസ്.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ചുമത്തിയ കള്ളക്കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് പോലീസ് സ്റ്റേഷന് മുമ്പിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ:പി എ പൗരൻ ഉദ്‌ഘാടനം ചെയ്തു.
മൂന്നാം മുറ അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കാസർഗോഡ് പൊലീസിന്റെ മൂന്നാം മുറ എന്ത് കൊണ്ട് കാണുന്നില്ലെന്ന് പി എ പൗരൻ ചോദിച്ചു.വിദ്യാർത്ഥികളെ അകാരണമായി മർദിച്ചിട്ടും പോലീസുകാർക്കെതിരെ ഇതു വരെ ഒരു നടപടിയും സ്വീകരിക്കാത്തത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫാസിസറ്റ് മുന്നണയുടെ അധികാര വാഴ്ചക്ക് വഴിയൊരുക്കുന്നതിന് പ്രതിജ്ഞാബദ്ധരായവരെപ്പോലെ പോലീസ് വിഭാഗം പ്രവർത്തിക്കുമ്പോൾ തടയാനോ തിരുത്താനോ കഴിയാത്ത സർക്കാറിന് കീഴിൽ അഭ്യന്തരമെന്നൊരു വകുപ്പ് നിലവിലുണ്ടോയെന്ന് ജനങ്ങൾ ആശങ്കപ്പെടുകയാണ്.
ജനാധിപത്യ,മനുഷ്യാവകാശ ലംഘനങ്ങൾ സംസ്ഥാനത്ത് വ്യാപകമായി നടക്കുകയാണ്. ഒരു വിഭാഗം പോലീസ് നിഷ്ക്രിയരായി കഴിയുമ്പോൾ മറ്റൊരു വിഭാഗം പോലീസ് താന്തോന്നിത്തരവുമായി നിയമത്തെ കൊല്ലാകൊല ചെയ്യുകയാണ്.
സദാചാര പോലീസും, ഗുണ്ടാവാഴ്ച്ചയും,സ്ത്രി പീഡനങ്ങളും,കൊലപാതകവും സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിൽ വീഴ്ച പറ്റിയെന്ന കുമ്പസാരം ആവർത്തിക്കപ്പെടുന്ന മുഖ്യമന്ത്രി ദിനം തോറും പൊതു സമൂഹത്തിൽ അപഹാസ്യനായി കൊണ്ടിരിക്കുന്നു.
കാസർഗോഡ് പോലീസ് സ്റ്റേഷനിൽ എം.എസ്.എഫ് പ്രവർത്തകർക്ക് നേരെ നടന്ന ലോക്കപ്പ് പീഡനവും മുന്നാം മുറയും പകൽ പോലെ വ്യക്തമായ മനുഷ്യാവകാശ ലംഘനമാണ്.പൊലീസ് ക്വാർട്ടേഴ്സിൽ പോലീസുകാരനാൽ സഹപ്രവർത്തകന്റെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കാസർകോട്ടെ പോലീസിൽ നിന്നും നീതിയും സത്യവും പ്രതീക്ഷിക്കുന്നത് അധികപ്പറ്റാവുമെന്ന് അഡ്വ. പൗരൻ കളിയാക്കി.
സ്വാന്തത്ര സമര കാലത്ത് ബ്രിട്ടീഷ് പോലീസുകാർ പെരുമാറിയ പോലെയാണ് ഇപ്പോഴത്തെ പോലീസുകാരുടെ പെരുമാറ്റം.ബ്രിട്ടീഷുകാർ തങ്ങളുടെ നയത്തിൽ മാറ്റം വരുത്തിയെങ്കിലും പോലീസ് രാജ് ഇപ്പോഴും കേരളം നിലനിർത്തി കൊണ്ടു പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാസർകോട്ടെ എം.എസ്.എഫ് പ്രവർത്തകർക്ക് നീതിയുടെ തലത്തിലുള്ള എല്ലാ വിധ സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരം ഉപയോഗിച്ച് ലാവ്‌ലിൻ പോലെയുള്ള കേസിൽ നിന്നും രക്ഷപ്പെട്ടവർ സാധാരണക്കാരുടെ മേൽ കുതിര കയറുവാൻ പൊലീസിന് അനുമതി നൽകിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡണ്ട് അഷ്റഫ് ഇടനീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.ഡി.കബീർ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി ഖമറുദ്ധീൻ, ട്രഷറർ എ.അബ്ദുൾ റഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷദ് വൊർക്കാടി, യു ഡി വൈ എഫ് ജില്ലാ കൺവീനർ അഡ്വ.ശ്രീജിത്, യൂസുഫ് ഉളുവാർ, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള,എ.ബി ശാഫി, ബഷീർ വെള്ളിക്കോത്ത്,കെ.പി മുഹമ്മദ് അഷ്റഫ് ,എ പി ഉമ്മർ, അബ്ദുൾ റഹ്മാൻ ബന്തിയോട്, മൊയ്തീൻ കൊല്ലമ്പാടി, അബ്ദുൽ ഖാദർ കല്ലട്ര, എ.എ ജലീൽ, ഹാഷിം അരിയിൽ, അഡ്വ. പി. എ ഫൈസൽ, സയ്യിദ് ഹാദി തങ്ങൾ, അസീസ് കളത്തൂർ, എം.എ നജീബ്, നാസർ ചായിന്റടി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, ബഷീർ കൊവ്വൽ പള്ളി, നൗഷാദ് കൊത്തിക്കാൽ, നിസാം പട്ടേൽ, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, സി ഐ എ ഹമീദ്, ഷരീഫ് കൊടവഞ്ചി,സഹീർ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ധീൻ കൊളവയൽ, ഗോൾഡൻ റഹ്മാൻ, സിദ്ധീക് സന്തോഷ് നഗർ, റൗഫ് ബാവിക്കര, കെ.കെ ബദ്റുദ്ധീൻ, സഹീദ് വലിയപറമ്പ് , മാഹിൻ കേളോട്ട്, ഹാഷിം കടവത്ത്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാൽ, വി.എം മുനീർ, ബി.കെ അബ്ദുസമദ്, സെഡ് എ കയ്യാർ, പി.എം മുനീർ ഹാജി, കെ.ബി കുഞ്ഞാമു, അബ്ദുല്ലക്കുഞ്ഞി കീഴൂർ, അൻവർ കോളിയടുക്കം, ബഷീർ പള്ളംങ്കോട്, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി,അബ്ദുൾ റഹ്മാൻ ഹാജി പട്ള, അസ്കർ ചൂരി, ഇർഷാദ് മൊഗ്രാൽ, മുത്തലിബ് പാറക്കെട്ട്, എസ്.പി സലാഹുദ്ധീൻ, മുഹമ്മദ് കുഞ്ഞി കടവത്ത്, നവാസ് കുഞ്ചാർ, മുഹമ്മദ് കുഞ്ഞി ഉളുവാർ,ഖാദർ ആലൂർ, അസ്ഹറുദ്ധീൻ എതിർത്തോട്, ആസിഫ് ഉപ്പള, റമീസ് ആറങ്ങാടി, നഷാത്ത് പരവനടുക്കം എന്നിവർ പ്രസംഗിച്ചു.