നാടകോത്സവത്തിന് ഇന്ന് തിരി തെളിയും

Share on Facebook
Tweet on Twitter

തിരുവനന്തപുരം(big14news.com):ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം ഇന്ന് തുടങ്ങും.വൈകിട്ട് 7 ന് അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മന്ത്രി എ.കെ ബാലൻ നിർവ്വഹിക്കും.ശശി തരൂർ എ പി ,വി എസ് ശിവകുമാർ എം എൽ എ,മേയർ വി കെ പ്രശാന്ത്,തുടങ്ങിയവർ സംസാരിക്കും.തുടർന്ന് ഉദ്ഘാടന നാടകമായ ഖസാക്കിന്റെ ഇതിഹാസം അരങ്ങേറും.

രാജ്യത്തെ പ്രശസ്തമായ തിയേറ്റർ ഗ്രൂപ്പുകൾ 17ന് നാടകങ്ങൾ അവതരിപ്പിക്കും.വൈകിട്ട് 6 നും 8 നുമായി ദിവസവും രണ്ട് നാടകങ്ങൾ ടാഗോർ തീയേറ്ററിലെ മുഖ്യവേദിയിൽ അവതരിപ്പിക്കും