എൻ എൽ യു മെയ് ദിന റാലി ആലപ്പുഴയിൽ

Share on Facebook
Tweet on Twitter

കാസർഗോഡ്(big14news.com):എൻ എൽ യുവിന്റെ മെയ് ദിന റാലി കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റിലമെന്ന് അറിയപ്പെടുന്ന ആലപ്പുഴയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് എൻ എൽ യു നേതൃത്വം അറിയിച്ചു.രാജ്യത്തെ തൊഴിലാളി വർഗ്ഗം ഇന്ന് ഭയങ്കര പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയാണെന്നും,അത് കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു ബഹുജന റാലി സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

എൻ എൽ യു സംസ്ഥാന പ്രസിഡണ്ട് എ.പി.മുസ്തഫ,ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്,ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.മന്ത്രിമാർ,വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ,ഉൾപ്പെടെയുള്ളവർ മെയ് ദിന റാലിയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും.