
കണ്ണൂര്‍(big14news.com): മമ്പുറം പൊയനാടിന് സമീപം സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രക്കാരനായ കീഴത്തൂരിലെ അക്ഷയ് (18) ആണ് മരിച്ചത്.രാവിലെ 10.30 ഓടെയാണ് അപകടം.തലശേരി – ഓടക്കടവ് റൂട്ടില്‍ ഓടുന്ന രേഷ്മ ബസാണ് അപകടത്തിനിടയാക്കിയത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂത്തുപറമ്പ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.