ഒരു കൈ ഇല്ലെന്ന് കണ്ടിട്ടും അവരെന്നെ വെട്ടി;വിദ്യാർത്ഥി രാഷ്ട്രീയത്തിന് പുതിയൊരു ജീവിക്കുന്ന രക്തസാക്ഷി കൂടി

Share on Facebook
Tweet on Twitter

കോട്ടയം(big14news.com):ഒരു കൈ ഇല്ലെന്ന് കണ്ടിട്ടും യാതൊരു ദയയും ഇല്ലാതെ അവരെന്നനെ വെട്ടി.ഇത് പറയുമ്പോൾ സച്ചുന്റെ നാവ് ഇടറുന്നുണ്ടായിരുന്നു .ഇനി നീ പഠിക്കുന്നതൊന്ന് കാണട്ടെ എന്ന് പറഞ്ഞിട്ടാണ് കെഎസ്‌യു ഗുണ്ടാ സംഘം തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് സച്ചു പറയുന്നു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അരുണിനെ വെട്ടാൻ പോകുമ്പോൾ തടയാൻ ചെന്നതായിരുന്നു സച്ചു.എല്ലു മുറിഞ്ഞതിനാൽ ദീർഘ നാളത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.തിങ്കളാഴ്ചയിലെ ഇൻഡർണൽ പരീക്ഷയും മൂന്ന് മാസം കഴിഞ്ഞുള്ള സെമസ്റ്റർ പരീക്ഷയും എന്ത് ചെയ്യണമെന്ന് അറിയാതെ ശങ്കിച്ചു നിൽക്കുകയാണ് സച്ചുവും കുടുംബവും.

ആകെയുണ്ടായിരുന്ന അത്താണിയും ഇങ്ങനെയായതിന്റെ വിഷമത്തിലാണ് സച്ചുവിന്റെ കുടുംബം.എം ജി സർവകലാശാലയിൽ പി ജി പൂർത്തിയാക്കിയതിനു ശേഷം അവിടെ തന്നെ ബി എൽ ഐ സിക്ക് പഠിക്കുകയായിരുന്നു സച്ചു .

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സച്ചുവിനും അരുണിനും വെട്ടേൽകുക്കുന്നത്.കേസിൽ ഇതു വരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട് .വെട്ടേറ്റ വിദ്യാർത്ഥി അംഗ പരിമിതനായിട്ടും സച്ചുവിനൊപ്പം നിൽക്കാൻ രാഷ്ട്രീയ പ്രവർത്തകരോ, മുൻനിര മാധ്യമങ്ങളോ, മനുഷ്യാവകാശ പ്രവർത്തകരോ, ദളിത് സ്നേഹിയോ രംഗത്തെത്തിയിട്ടില്ല .സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവരം പുറം ലോകം അറിയുന്നത്.

  • TAGS
  • cut
  • saw
  • They do not have a hand
  • who live in student politics
  • with a new martyr
SHARE
Facebook
Twitter
Previous articleഭക്ഷ്യസാധന,പാചകവാതക വിലക്കയറ്റം;സാധാരണക്കാരന്റെ ജീവിതം ദുരിതക്കയത്തിൽ:പി.നസീമ ടീച്ചർ
Next articleപ്രസ് ക്ലബ് ജംഗ്ഷനിൽ ബസ് വെയ്റ്റിംഗ് ഷെഡ്‌ഡില്ല:യാത്രക്കാർ ദുരിതത്തിൽ