
ന്യൂഡല്‍ഹി(big14news.com): മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കി.15 മുതല്‍ 20 ശതമാനം വരെ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച പ്രീമിയം പ്രാബല്യത്തിലാകും.
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കി കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വീണ്ടും പ്രീമിയം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.സാധാരണ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കാനാണ് ഡീലര്‍മാരും നിര്‍ദേശിക്കുക. ഉയര്‍ന്ന കമ്മീഷനാണ് ഇതിന് ഒരു ഘടകം.
വായ്പ തിരിച്ചടവ് പൂര്‍ത്തിയാകുന്നതോടെ നാല്, അഞ്ച് വര്‍ഷത്തോടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക 50 ശതമാനത്തോളം കുറയും. ഫുള്‍ കവര്‍ ഇന്‍ഷുറന്‍സില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിഹിതം 30 ശതമാനം മാത്രമാണ്.
ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ രേഖകള്‍ പ്രകാരം, രാജ്യത്ത് ഇന്‍ഷുര്‍ ചെയ്ത 19 കോടിയോളം വാഹനങ്ങളില്‍ 8.26 കോടി വാഹനങ്ങള്‍ക്കു മാത്രമാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉള്ളത്.