യുവതലമുറക്ക് മാതൃകയായി കൈൻഡ്നെസ്സ് ദി ഏയ്ഞ്ചൽസ് ഓഫ് ലൈഫ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ്

Share on Facebook
Tweet on Twitter

ദുബായ്(big14news.com):രക്തവും പ്ളേറ്റ്‌ലൈറ്റും ദാനം ചെയ്യുന്നതിനും ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും സ്ഥാപിതമായ കൈൻഡ്നെസ്സ് ദി ഏയ്ഞ്ചൽസ് ഓഫ് ലൈഫ് ബ്ലഡ് ഡൊണേഷൻ കൂട്ടായ്മ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് ഹയാത്ത് റീജൻസി ഹോട്ടൽ പരിസരത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് രക്തദാനം ചെയ്തു.

ക്യാമ്പിന് കൈൻഡ്നെസ്സ് ദി ഏയ്ഞ്ചൽസ് ഓഫ് ലൈഫ് ബ്ലഡ് ഡൊണേഷൻ ഭാരവാഹികളായ ഷുഹൈൽ കോപ, സലാം കന്യപ്പാടി,റംഷൂദ് ചെട്ടുംകുഴി, നസീർ, നിസാർ,അൻവർ വയനാട്,അഫ്സൽ മലപ്പുറം,സിയാബ് തെരുവത്ത്, ഫൈസൽ പട്ടേൽ, സുബൈർ പെർവാഡ്,ഷഫീഖ്,പ്രിൻസസ്,റഫീഖ് പള്ളം തുടങ്ങിയവർ നേതൃത്വം നൽകി.

മനുഷ്യ സ്നേഹിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനം.ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും.അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.

rty

എന്നും രക്തദാനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന്ന് വേണ്ടിയും രക്തം നല്‍കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന്ന് വേണ്ടിയും യുവ തലമുറ മുന്നോട് വരണം എന്ന് കൈൻഡ്നെസ്സ് ദി ഏയ്ഞ്ചൽസ് ഓഫ് ലൈഫ് ബ്ലഡ് ഡൊണേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

രക്തദാനം മൂലം മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഒരു ജീവനെ രക്ഷിക്കുമ്പോള്‍ രക്ത ദാതാവിന് ചില നേട്ടങ്ങള്‍ കൂടി ലഭിക്കുന്നുണ്ട്.രക്തദാനം മൂലം കുറവ് വന്ന രക്തം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരം നിര്‍മിച്ച് കുറവ് നികത്തുന്നു.

രക്ത ദാതാവിന്റെ ശരീരത്തില്‍ കൂടി ഒഴുകുന്ന പുതിയ രക്തമായതു കൊണ്ട് രോഗ പ്രതിരോധ ശക്തി കൂടുവാനും ഇതുപകരിക്കുന്നു.ശരീരത്തില്‍ അധികമുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുന്നതും രക്തദാനതിന്റെ ആരോഗ്യപരമായ ഗുണമാണ്.അതിലുപരി ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാൻ സാധിക്കുന്നത് പുണ്യ കർമ്മമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.