
ശ്രീബാഗിൽ(big14news.com):സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഉളിയത്തടുക്ക റൈഞ്ച് മുഅല്ലിം -വിദ്യാർത്ഥി ഫെസ്റ്റിൽ നാഷണൽ നഗർ ഇസ്സത്തുൽ ഇസ്ലാം മദ്രസ ഓവറോൾ ചാമ്പ്യൻമാരായി .ശ്രീ ബാഗിൽ മിഫ്ത്താഹുൽ ഉലൂം മദ്രസ റണ്ണർ അപ്പായി .മുഅല്ലിം വിഭാഗത്തിൽ ശ്രീബാഗിൽ മിഫ്ത്താഹുൽ ഉലൂം മദ്രസ ചാമ്പ്യൻമാരും ഉളിയത്തടുക്ക മുനവ്വിറുൽ ഇസ്ലാം മദ്രസ റണ്ണർ അപ്പുമായി.
അബ്ദുൽ റഹ്മാൻ അദ്ഹം(കിഡ്സ് – ഹിദായത്തുസീബയാൻ മദ്രസ ഹിദായത്ത് നഗർ,ബി.എം റഹീസ് പാറക്കെട്ട് (സബ്: ജുനിയർ),അബൂബക്കർ സിദ്ധീഖ് നാഷണൽ നഗർ (ജൂനിയർ)മുഹമ്മദ് സീനാൻ ഹിസ്സത്ത് നഗർ (സീനിയർ)മുഹമ്മദ് സീനാൻ നാഷണൽ നഗർ (സൂപ്പർ സീനിയർ), മുഅല്ലിം വിഭാഗത്തിൽ നൂറുദ്ദീൻ വെളിഞ്ചം (ശ്രീ ബാറിൽ മദ്രസ) എന്നിവർ കലാപ്രതിഭകളായി.
ഉളിയത്തടുക്ക റേഞ്ച് ഇസ്ലാമിക കലാമേള മുഅല്ലിം-വിദ്യാർത്ഥി ഫെസ്റ്റ് ശ്രീബാഗിൽ മിഫ്ത്താഹുൽ ഉലൂം മദ്രസയിൽ കെ.എസ്.അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. യു.ബഷീർ അധ്യക്ഷത വഹിച്ചു.ഇ പി അബ്ദുല്ല ഹാജി പതാക ഉയർത്തി.
അബ്ദുൽ കരീം ഫൈസി കുംത്തുർ,അബ്ദുല്ല ഫൈസി കുഞ്ചാർ,പി.എം.എസ് പുക്കോയ തങ്ങൾ,യു സഅദ് ഹാജി,ഇ പി മൂസ ഹാജി,ബി റംഷാദ്’ പി എ സുലൈമാൻ ഹാജി, ഹമീദ് മുളികണ്ടം,ഖമറുദ്ദീൻ സൺഫ്ലവർ,കൺവീനർ നുറുദീൻ വെളിഞ്ചം,സെമീർ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമിൻ െസെക്രട്ടറി അബൂബക്കർ സലൂദ് നിസാമി ഉദ്ഘാടനം ചെയ്തു.കുഞ്ഞാലി ദാരിമി അധ്യക്ഷത വഹിച്ചു.മൂസ മുഹമ്മദ് ബാഖവി പ്രസംഗിച്ചു. മത്സര വിജയികൾക്ക് എം എ ഖലീൽ,ഖമറുദ്ദീൻ സൺഫ്ലവർ,എ കെ എം ഹനീഫ്, ഹമീദ് ഹാജി ചൂരി,മുത്തലിബ് പാറക്കട്ട്,അബ്ദുൽ ഖാദർ മൗലവി അറന്തോട്,എസ് എം നാസർ,മാഹിൻ ദേലംതൊട്ടി,ബി എ ശെരീഫ്,സത്താർ മഞ്ചത്തടുക്ക,ബി എം അബൂബക്കർ,എസ് ഐ ഹമീദ്, ഇസ്മായിൽ ലത്തീഫി,ഹമീദ് മൗലവി എന്നിവർ സംബന്ധിച്ചു.റൈഞ്ച് സെക്രട്ടറി മുഹമ്മദ് ഹനീഫ് മൗലവി സ്വാഗതവും ശരീഫ് ഫൈസി നന്ദിയും പറഞ്ഞു.