അബുദാബി മജ്മ സോക്കർ ലീഗ് 2017 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു

Share on Facebook
Tweet on Twitter

അബുദാബി(big14news.com):അബുദാബി മജ്മ സോക്കർ ലീഗ് 2017 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. അബുദാബി- മഞ്ചേശ്വരം,ഉദുമ കെ എം സി സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മജ്മ സോക്കർ ലീഗ് 2017ന്റെ ബ്രോഷർ പ്രകാശനം അബ്ദുല്ല ഫാറൂഖി ജെ ആർ ടി എം ഡി ഹിദായത്തിന് നൽകി നിർവ്വഹിച്ചു.

മാർച്ച് 17ന് 2 മണിക്ക് അബുദാബി- മഞ്ചേശ്വരം,ഉദുമ കെ എം സി സിയുടെ ആഭിമുഖ്യത്തിൽ സനാബിൽ ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടി ആംർഡ് ഓഫീസർസ് ക്ലബ്ബ് അബുദാബിയിൽ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗിൽ യു എ യിലെ കരുത്തരായ 8 ടീമുകൾ പങ്കെടുക്കും.

ജനറൽ കൺവീനർ ഷമീം ബേക്കൽ സ്വാഗതം പറഞ്ഞു.ചെയർമാൻ സെഡ് എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. യുഎഇ കെ എം സി സി വൈസ് പ്രസിഡന്റ് അഡ്വ:മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

പി കെ അഹമ്മദ്,ചേക്കു അബ്ദുൽ റഹ്മാൻ ഹാജി,മുജീബ് മൊഗ്രാൽ, സലാം ആലൂർ, ഹബീബ് ബ്ലൈസ്,മജീദ് ചിത്താരി,റാഷിദ് എടത്തോട് തുടങ്ങിയവർ സംബന്ധിച്ചു. അനീസ് മാങ്ങാട് നന്ദി പറഞ്ഞു.