കാസര്‍ഗോഡ് ആര്‍.ടി.ഒയും ജിംഖാന മേല്‍പ്പറമ്പിന്റെയും ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചു

Share on Facebook
Tweet on Twitter

മേല്‍പ്പറമ്പ്(big14news.com):കാസര്‍ഗോഡ്-കാഞ്ഞങ്ങാട് തീരദേശമായ ചന്ദ്രഗിരി റൂട്ടില്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന അപകടങ്ങളെ ചെറുക്കാന്‍ വേണ്ടി റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ ജിംഖാന മേല്‍പ്പറമ്പ് സജീവ ബോധവത്ക്കണം നടത്തി.

rtu

2016-2017ല്‍ 47 അപകടങ്ങളില്‍ 18 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരും അപകടനില തരണം ചെയ്യാതെയും അംഗ പരിമിതരുമായി ദുരിതത്തിലുമാണ്.മേല്‍പ്പറമ്പില്‍ നടന്ന ബോധവത്ക്കരണ പരിപാടിയില്‍ ആര്‍.ടി.ഒ ഓഫീസര്‍ രാജീവന്‍ എ.കെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

യോഗത്തില്‍ അഷ്‌റഫ് ഇംഗ്ലീഷ് സ്വാഗതം പറഞ്ഞു.ബഷീര്‍ മരവയല്‍,ജാബിര്‍ സുല്‍ത്താന്‍,അബൂബക്കര്‍ തുരുത്തി, സലാം കോമു,ഫസല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.ടി.എ. ഓഫീസര്‍മാരായ സുധാകരന്‍ വി, രമേശന്‍ എം, സാജിമോന്‍, മേല്‍പ്പറമ്പിലെ ടാക്‌സി-ഓട്ടോ-ടെമ്പോ ഡ്രൈവര്‍മാരും, നാട്ടുകാരും, മറ്റ് ക്ലബ്ബ് പ്രവര്‍ത്തകരും പങ്കെടുത്തു.