
ദുബായ്(big14news.com): ബിസിനസ് സംരംഭകർക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് ദുബായിലെ ”യൂഫോറീയ മീറ്റ്” വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമായി മാറി.നൂതന ബിസിനസ് സംരംഭ ആശയങ്ങള്‍ ശരിയായ ദിശയിൽ പ്രാവര്‍ത്തികമാക്കുവാനും പരസ്പര സൗഹാര്‍ദ്ദങ്ങളിലുടെ മെച്ചപ്പെട്ട വിനിമയ- സംവിധാന സാധ്യതകള്‍ രൂപപ്പെടുത്തിയെടുക്കാനും വേണ്ടിയാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപി എ) ദുബായിൽ യൂഫോറീയ മീറ്റ് സംഘടിപ്പിച്ചത്
ബിസിനസുകാര്‍ക്ക് മനസ്സ് തുറന്ന് സന്തോഷ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി എന്ന അര്‍ത്ഥത്തിലുള്ള യൂഫോറീയ മീറ്റ് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ഒരു കുടക്കീഴില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് യൂഫോറീയ മീറ്റ് ഒരുക്കിയത്.
ചടങ്ങിൽ വെച്ച് ഐ പി എയുടെ പുതിയ ചെയര്‍മാനായി എ കെ ഫൈസലിനേയും സ്ട്രാറ്റജിക്ക് ഡയറക്ടറായി കെ പി സഹീര്‍ സ്റ്റോറിസിനെയും തെരഞ്ഞെടുത്തു.
വ്യത്യസ്തമായ ആശയങ്ങളാണ് ‘യൂഫോറീയ മീറ്റില്‍ അവതരിപ്പിക്കപ്പെട്ടത്.കാലങ്ങള്‍ മാറുന്നതിന് അനുസരിച്ച് വാണിജ്യ വിപണികളിലെ കൈമാറ്റ ക്രിയകളിലും അനുദിനം മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള സമ്പ്രദായങ്ങളെ ശരിയായ ദിശയില്‍ മുന്നോട്ടു നടത്തുവാനുള്ള ശ്രമങ്ങളെ പ്രയോഗത്തിൽ കൊണ്ട് വരുന്നതിനുള്ള അറിവുകൾ ബിസിനസുകാർ കരസ്ഥമാക്കണമെന്ന് ‘യൂഫോറീയ മീറ്റിൽ വാണിജ്യ രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു .
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും പ്രഖ്യാപിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഈ രാജ്യത്തിന്‍റെ നന്മകള്‍ക്ക് ഒപ്പം അണിനിരക്കാന്‍ ഐ പി എയിലെ ഓരോ അംഗവും ശ്രദ്ധിക്കണമെന്ന് സ്ട്രാറ്റജിക്ക് ഡയറക്ടര്‍ കെ പി സഹീര്‍ മീറ്റില്‍ അഭിപ്രായപ്പെട്ടു .
അത്തരം സി എസ് ആര്‍ പ്രവര്‍ത്തനം ചെയ്യുന്നതോടോപ്പം തന്നെ തങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയുടെ അടിത്തറ ജീവനക്കാരനെന്ന ബോധം നമ്മള്‍ക്കിടയില്‍ ഉണ്ടാവണം .അവരുടെ അദ്ധ്വാനത്തെ തിരിച്ചറിയുവാനും അവരെ അംഗികാരിക്കാനും കഴിയുമ്പോൾ മാത്രമാണ് ഒരു ബിസിനസുകാരന്‍ എത്ര ആഴത്തിൽ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
ചടങ്ങില്‍ എത്തിയ ഐ പി എ മെബര്‍മാരില്‍ ഏറ്റവും കുടുതല്‍ പ്രവാസ ലോകത്ത് ബിസിനസ് നടത്തിയ രണ്ട് പേര്‍ക്കാണ് വെബ്സൈറ്റിന്‍റെയും ഐ പി എയുടെ പുതിയ ലോഗോയുടെയും ലോഞ്ചിങ് ചെയ്യാനുള്ള ആളുകളുടെ പേര് തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചത് .
അബ്ദുള്ള, ഷാഫി പി പി എന്നിവര്‍ യഥാക്രമം ആളുകളുടെ പേരുകള്‍ തെരഞ്ഞെടുത്തു. വെബ്സൈറ്റിന്‍റെ ലോഞ്ചിങ് എ കെ ഫൈസലും ,ലോഗോ പ്രകാശനം ഷാഫി നെച്ചിക്കാട്ടിലും നിര്‍വ്വഹിച്ചു.ബിസിനസ് സംരംഭകരുടെ സര്‍വോമുഖമായ ഉന്നമനം ലക്ഷ്യമാക്കി അവരില്‍ സാമുഹിക ഉത്തരവാദിത്വ ബോധം വളര്‍ത്തുന്നതിനാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് പറഞ്ഞു.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസുകാരാണ് ഇതിലുള്ളത്. ഇന്ത്യ,ജി.സി.സി രാജ്യങ്ങൾ , യുറോപ്പ്,ആഫ്രിക്ക ,അമേരിക്ക തുടങ്ങിയ രാജ്യത്ത് നിന്നുള്ള വ്യത്യസ്ത മേഖലയിലുള്ളവരാണ് അവരെന്ന് അദ്ധേഹം ചടങ്ങില്‍ അഭിപ്രായപ്പെട്ടു.ചടങ്ങില്‍ 134 ലധികം ബിസിനസുകാര്‍ പങ്കെടുത്തു.
ഭാരവാഹികളായി എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്(ചെയര്‍മാന്‍), കെ പി സഹീര്‍ സ്റ്റോറീസ് (സ്ട്രാറ്റജിക്ക് ഡയറക്ടര്‍ ),ജോജോ സി കാഞ്ഞിരക്കാടന്‍ (ജനറല്‍ കണ്‍വീനര്‍), യുനിസ് തണല്‍ ( അസി:ജനറല്‍ കണ്‍വീനര്‍), സി കെ മുഹമ്മദ് ഷാഫി അല്‍ മുര്‍ഷിദി (ട്രഷറര്‍) ,നെല്ലറ ഷംസുദീന്‍,ഹാരിസ് കാട്ടകത്ത്( വൈ; ചെയര്‍മാന്‍മാര്‍), റിയാസ് കില്‍റ്റന്‍ (നിയമ ഉപദേശകന്‍), ബഷീര്‍ തിക്കോടി (പബ്ലിക് റിലേഷൻ), അസീസ് മണമ്മൽ എമിഗ്രേഷന്‍ മീഡിയ (മീഡിയ കണ്‍വീനര്‍) ,ജമാല്‍ കൈരളി ( അസി: മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.13 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയും മീറ്റില്‍ നിലവില്‍ വന്നു.