
സിനിമ(big14news.com):ഒരു സിനിമാ അവാർഡിലും പരിഗണിയ്ക്കപ്പെടാതെ പോകുന്ന ചിലർ സിനിമയുടെ അണിയറയിലുണ്ട്.ക്യാമറമാനൊപ്പം നിന്നു മികച്ച നിശ്ചല ചിത്രങ്ങളൊരുക്കുന്ന സ്റ്റിൽ ഫോട്ടോഗ്രാഫറും ഒരു സിനിമയുടെ വിജയത്തിനാവശ്യമായ പി.ആർ.ഒ വർക്കുകൾ ചെയ്യുന്നവരുമൊക്കെ അവരിൽ ചിലർ മാത്രം.
അത്തരത്തിൽ എവിടെയും പരിഗണിക്കപ്പെടാത്ത ഒരു വിഭാഗമെന്നുള്ള നിലയിലാണ് ഫെഫ്ക്ക സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ സംസ്ഥാന സർക്കാർ അവാർഡിനൊപ്പം മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫർക്ക് അവാർഡ് നൽകാൻ തീരുമാനിച്ചത്.
സർക്കാർ പുരസ്ക്കാരങ്ങളിൽ മികച്ച ക്യാമറയ്ക്കുള്ള പുരസ്ക്കാരം കിട്ടുന്ന സിനിമയിലെ നിശ്ചല ചിത്രങ്ങൾ ഒരുക്കുന്ന സ്റ്റിൽ ഫോ ട്ടോഗ്രാഫറന്മാരെയാണ് ഇതിനായി സാധാരണ തിരഞ്ഞെടുക്കാറുള്ളത്.
അക്കണക്കിൽ ഇത്തവണ ഈയൊരു പുരസ്ക്കാരം കിട്ടേണ്ടിയിരുന്നത് മികച്ച ക്യാമറയ്ക്കുള്ള പുരസ്ക്കാരം എം.ജെ രാധാകൃഷ്ണന് നേടിക്കൊടുത്ത കാടു പൂക്കുന്ന നേരത്തിന്റെ മനോഹരമായ നിശ്ചല ചിത്രങ്ങൾ പകർത്തിയ അരുൺ പുനലൂരിനാണ്.
പക്ഷേ നിർഭാഗ്യവശാൽ അരുൺ പുനലൂർ ഫെഫ്ക്കയിൽ മെമ്പർഷിപ്പ് എടുത്തിട്ടില്ലാത്തതിനാൽ സാങ്കേതികമായി ഈ പുരസ്ക്കാരം അദ്ദേഹത്തിനു നഷ്ടമാകും.