
നെടുങ്കണ്ടം(big14news.com): ബന്ധുക്കള്‍ സഞ്ചരിച്ച കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചു വയസ്സുകാരിയും പിതാവും മരിച്ചു. ഏഴു പേർക്കു പരിക്ക്. ഉടുമ്പന്‍ചോല കല്ലുപാലം വട്ടകുന്നേൽ അജീഷ് (33), മകൾ ഇവാ (അഞ്ച്) എന്നിവരാണ് മരിച്ചത്. ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം 5.30-ഓടെയാണ് അപകടം
ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറൂകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. മുൻപേ പോയ കാറിന്‍റെ പിന്നിൽ രണ്ടാമത്തെ വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും റോഡിൽ നിന്നു തെന്നിമാറി ഏലക്കാട്ടിലേക്കു പതിച്ചു. ഒരു വാഹനം പൂർണമായും തകർന്നു.
അപകടത്തിൽ അജീഷിന്‍റെ മകൻ സ്റ്റീവ് (രണ്ട്), ചക്കിയത്ത് ജോമോൻ (40), അദ്ദേഹത്തിന്‍റെ ഭാര്യ ജെസിന്ത (35), മകൾ സാന്ദ്ര (13), കരിന്പൻ സ്വദേശി ചെറുകാട്ടിൽ ജിബിൻ (24), വാഹനത്തിന്‍റെ ഡ്രൈവറായ രാജാക്കാട് സ്വദേശി വരകിൽ അമൽ (22) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അജീഷ് രാത്രി പത്തരയോടെയാണ് മരിച്ചത്. ഹർത്താൽ ദിനത്തിൽ ചതുരംഗപ്പാറ വിനോ ദസഞ്ചാര കേന്ദ്രം സന്ദർശിച്ചു മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.