
കാസർഗോഡ്(big14news.com):അഭിമാനകരമായ അസ്ഥിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കൊണ്ട് മുനിസിപ്പൽ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മുസ്ലിം ലീഗിന്റെ എഴുപതാം സ്ഥാപക ദിന സമ്മേളനത്തിന്റെ പ്രചരണാർത്ഥം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ സ്ഥാപക ദിനമായ മാർച്ച് 10ന് രക്തദാന ചെയ്യാൻ കാസർഗോഡ് മുനിസിപ്പൽ യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ഹക്കീം അജ്മലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് അഡ്വ:വി എം മുനീർ, ജനറൽ സെക്രട്ടറി മൊയ്‌ദീൻ കൊല്ലമ്പാടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, മറ്റു ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫൽ തായൽ, സി ഐ ഹമീദ്, മൊയ്തീൻ കുഞ്ഞി തളങ്കര, അഷറഫ് എം ബി, റഫീഖ് വിദ്യാനഗർ, ഹാരിസ് ബെദിര, മുജീബ് തായലങ്ങാടി,സിദ്ധീഖ് ചക്കര , മുസ്താഖ് ചേരങ്കൈ, ഹബീബ് തുരുത്തി, അഷ്ഫാഖ് തുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.