എഎഫ്സി കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സി കെ വിനീത് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍

Share on Facebook
Tweet on Twitter

ഡല്‍ഹി(big14news.com) : എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സികെ വിനീത്, ടിപി രഹനേഷ്, അനസ് എടത്തൊടിക എന്നിവരാണ് ടീമില്‍ ഇടം പിടിച്ച മലയാളി താരങ്ങള്‍.

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ (ഐഎസ്‌എല്‍) കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കറാണ് കണ്ണൂര്‍ സ്വദേശിയായ സികെ വിനീത് .ഐലീഗിന്റെ ബംഗളുരു എഫ്സിയിലും വിനീത് കളിക്കുന്നുണ്ട്. ഡല്‍ഹി ഡൈനാമോസിന്റേയും മോഹന്‍ ബഗാന്റേയും പ്രതിരോധനിരയിലെ താരമാണ് ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തു നിന്നുള്ള അനസ് എടത്തൊടിക. ഈസ്റ്റ് ബംഗാളിന്റേയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റേയും ഗോള്‍വല കാക്കുന്ന സൂപ്പര്‍ ഗോളിയാണ് ടിപി രഹനേഷ്.

മാര്‍ച്ച്‌ 12 മുതലാണ് ടീം പരിശീലനം തുടങ്ങുക. മൂംബൈയിലാണ് പരിശീലനം. ഇപ്പോള്‍ പ്രഖ്യാപിച്ച 31 അംഗ ടീമില്‍ നിന്ന് 24 അംഗ അവസാന ടീമിനെ പരിശീലനത്തിന് ശേഷം പ്രഖ്യാപിക്കും.
ടീം അംഗങ്ങള്‍;

ഗോള്‍ കീപ്പര്‍:
സുബ്രത പോള്‍, ഗുര്‍പ്രീത് സിംഗ് സന്ധു, അമരിന്ദര്‍ സിംഗ്, ടി പി രഹനേഷ്
പ്രതിരോധം
പ്രീതം കോടല്‍, നിഷു കുമാര്‍, സന്ദേശ് ജിംഗന്‍, അര്‍ണാബ് മൊണ്ടാല്‍, അനസ് എടത്തൊടിക, ധനപാല്‍ ഗണേഷ്, ഫുല്‍ഗാന്‍കോ കാര്‍ഡോസോ, നാരായണ്‍ ദാസ്, ശുഭാഷിഷ് ബോസ്, ജെറി ലാന്റിന്‍സുവാല
മധ്യനിര
ജാക്കിചന്ദ് സിംഗ്, സെതിയേസെന്‍ സിംഗ്, ഉദന്ത സിംഗ്, മിലാന്‍ സിംഗ്, പ്രണോയ് ഹല്‍ദെര്‍, മുഹമ്മദ് റഫീഖ്, റൗളിന്‍ ബോര്‍ഗെസ്, ഹാലിചരണ്‍ നര്‍സാരി, സികെ വിനീത്, അന്തോണി ഡിസൂസ, ഐസക് വന്‍ലല്‍സൗമ, യൂഗെന്‍സണ്‍ ലിംഗ്ദോ
മുന്നേറ്റനിര
ജെജെ ലാല്‍പക്ലുവ, സുമീത് പാസി, സുനില്‍ ഛേത്രി, ഡാനിയേല്‍ ലാലിംപിയ, റോബിന്‍ സിംഗ്

  • TAGS
  • afc cup
  • ck vineeth
SHARE
Facebook
Twitter
Previous articleഇന്ത്യക്കാര്‍ക്ക് മുന്‍പ് ബാഹുബലി 2 കാണുന്നത് എലിസബത്ത് രാജ്ഞി
Next articleനിരക്ക് ഇളവുമായി എയര്‍ ഇന്ത്യ; കേരളത്തിലേയ്ക്ക് പറക്കാന്‍ 650 ദിര്‍ഹം