കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം സഹചാരി ചരിത്രമെഴുതുന്നു…

Share on Facebook
Tweet on Twitter

ജീവിതം തീർക്കാൻ കാത്തിരിക്കുന്ന കുടുംബങ്ങൾ. രോഗ ശയ്യയിൽ തളർന്ന് ഒരു രൂപയുടെ ഗുളിക വാങ്ങാൻ പോലും കഴിയാതെ വേദന കടിച്ചമർത്തി മരണത്തോട് മല്ലിടുന്നവർക്ക് സാന്ത്വനത്തിന്റെ സ്പർശമാവുകയാണ് സഹചാരി റിലീഫ് സെൽ. തണുപ്പ് തുപ്പുന്ന മുറിക്കുള്ളിൽ സുഖ ലോലുപതയുടെ മെത്തയിൽ അന്തിയുറങ്ങുന്നവർ അറിയുന്നുണ്ടോ ഓല കൊണ്ട് നാണം മറക്കുന്നവരുടെ കദന കഥകൾ…
കാരുണ്യം വറ്റാത്ത ഒരുപാട് സമ്പന്നരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല..

എങ്കിലും തന്റെ സമ്പത്തിൽ നിന്നും നിശ്ചിത വിഹിതം പാവപ്പെട്ടവനർഹതപ്പെട്ടതാണെന്ന ചിന്ത നമുക്ക് ഉണ്ടാവണം.
നാട്ടിലെ യുവാക്കളുടെ കൂട്ടായ്മകളിൽ നിന്നും ഉയിർ കൊണ്ട് ഓൺലൈൻ വാർത്തയുടെ പിന്നിലുള്ളവർ നടത്തുന്ന കാരുണ്യ പ്രവർത്തനം ശ്ലകനീയമാണ്. അക്ഷരങ്ങൾ കൊണ്ട് പാവപ്പെട്ടവരുടെ കണ്ണ് തുടക്കുന്ന യുവ എഴുത്തുകാരുടെ വരികൾ വായിക്കുമ്പോൾ നമ്മൾ ജീവിക്കുന്നത് സ്വർഗത്തിലാണെന്ന് ചിന്തിച്ചു പോവുന്നു. തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറയെ ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ലെന്ന് പഠിപ്പിച്ച വിശുദ്ധ നായകന്റെ അനുയായികളാണ് നമ്മൾ. സ്വാദിഷ്ടമായ ഭക്ഷണം കൊണ്ട് തീൻ മേശ നിറക്കുമ്പോൾ അതിന്റെ ഗന്ധം അയൽവാസിയുടെ ഓല മേഞ്ഞ കുടിലിനകത്തേക്ക് എത്തി നോക്കി അവിടെ ഒട്ടിയ വയറുമായി കഴിയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സ് നിറക്കുന്നുണ്ട് എന്ന ചിന്ത നമുക്കുണ്ടാവണമെന്ന് “സഹചാരി” ഓർമപ്പെടുത്തുകയാണ്.

അറിവും സമ്പത്തും വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ് നമ്മൾ.പക്ഷേ സാമൂഹ്യ പ്രതിബദ്ധത നമ്മിൽ നിന്നും അകന്ന് കൊണ്ടിരിക്കുന്നു. ഇവിടെയാണ് സഹചാരിയുടെ പ്രാധാന്യം ചർച്ച ചെയ്യുന്നത്. ആതുര സേവനത്തിന്റെ നിറഞ്ഞ നിലാവാവുകയാണ് സഹചാരി. മാറാത്ത രോഗങ്ങളെ കൊണ്ട് വലയുന്നവർക്ക് ചികിൽസയുടെ വഴികൾ തുറക്കുന്നു. നിത്യവും കഴിക്കുന്ന മരുന്നിന് ഒരു കൈ താങ്ങാവുകയാണ് സഹചാരി.

ജൂൺ 10 ന് എസ്.കെ.എസ്.എസ്.എഫ് ഓരോ മഹല്ലിലും ജുമുഅ നിസ്കാര ശേഷം നടത്തുന്ന സഹചാരി റിലീഫ് ഫണ്ട് ശേഖരണം വിജയിപ്പിക്കണം. ദാന ധർമ്മങ്ങൾക്ക് എത്രയോ പ്രതിഫലം തിട്ടപ്പെടുത്തിയ മാസത്തിൽ സഹചാരിക്ക് നൽകുന്ന ഓരോ നാണയവും അർഹതപ്പെട്ടവരിലേക്ക് എത്തുകയാണ്. മരണക്കിടക്കയിൽ കഴിയുന്നവർക്ക് നിങ്ങൾ നൽകുന്ന സഹായം ചിലപ്പോൾ നാളെ ആരും കൊതിക്കുന്ന സ്വർഗ പ്രവേശനത്തിന് കാരണമായേക്കാം.
കർമ്മങ്ങൾ ധന്യമാവുമ്പോഴാണ് ആഗ്രഹങ്ങൾ പൂവണിയുന്നത്..

ഒരു ഈത്തപ്പഴം കൊണ്ടെങ്കിലും എന്റെ സഹോദരന്റെ വിഷപ്പകറ്റാനായാൽ ഞാനെത്ര ഭാഗ്യവാൻ…
നമുക്ക് ചുറ്റും കരണയുടെ കടലും കാത്തിരിക്കുന്നവർക്ക് ഒരു കൈ സഹായമെങ്കിലും എത്തിക്കാൻ കഴിഞ്ഞാൽ.. സ്വന്തത്തെ സ്നേഹിക്കുന്നത് പോലെ ചുറ്റുപാടുകളേയും സ്നേഹിക്കാൻ കഴിയണം. നന്മയുടെ വിളക്കുകൾ പ്രകാശ പൂരിതമാകണം. സഹചാരിയിലൂടെ നമ്മൾ നൽകുന്നത് കനിവിന്റെ സന്ദേശമാണ്..
കരുണയുടെ നോട്ടത്തിനായ് കാത്തിരിക്കുന്നവർക്ക് ഒരു കൈതാങ്ങ്…
വൈ.ഹനീഫ കുംബടാജെ

SHARE
Facebook
Twitter
Previous articleഉദുമ ഗവ.കോളേജിൽ അടിയന്തിരമായി പ്രിൻസിപ്പാൾ നിയമനം നടത്തണം: എം എസ് എഫ്
Next articleകോപയിൽ മഞ്ഞപ്പട അഴിഞ്ഞാടി