
മംഗളൂരു(big14news.com):മംഗളൂരു വിമാനത്താവളത്തിന്റെ റൺവേ നേവി വിമാനത്താവളത്തിന്റെ ടയർ പൊട്ടി തകർന്നു . ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് നേവി വിമാനം അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും മറ്റു ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് മംഗളൂരു എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ പറഞ്ഞു.
റണ്‍വെ സാധാരണ നിലയിലാക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും അത് വരെ മംഗളൂരു വഴിയുള്ള വിമാന സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മംഗളൂരുവിലേക്ക് വരേണ്ട വിമാനങ്ങള്‍ കൊച്ചി, കോഴിക്കോട്, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. അതോടൊപ്പം, മംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗളൂരു വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ 158 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. റണ്‍വെയില്‍ നിന്നും തെന്നിയ വിമാനം സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് തീ പിടിച്ചാണ് ദുരന്തം സംഭവിച്ചത്