
വിദ്യാനഗര്‍(big14news.com):കാസര്‍ഗോഡ് ഗവ: കോളേജിന്റെ വജ്ര ജുബിലിയാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് നടത്തിയ വിളംബര ജാഥ പങ്കാളിത്തം കൊണ്ടും കലാപ്രകടനം കൊണ്ടും ശ്രദ്ധേയമായി.കേരളീയ വേഷമണിഞ്ഞ് മുത്തുക്കുട ചൂടി നടന്ന വിദ്യാര്‍ത്ഥിനികളും, ശിങ്കാരിമേളം,നാസിക് ബാൻഡ്,വിവിധ വേഷങ്ങളും റാലിയെ സമ്പന്നമാക്കി.
ഡിപ്പാർട്ട്മെന്റ് തലത്തിൽ പ്രത്യേകം വര്‍ണ്ണങ്ങളിലുള്ള വസ്ത്രമണിഞ്ഞവരും എന്‍.സി.സി,എൻ എസ് എസ് വളണ്ടിയർമാരും,ഒ.എസ്.എ, സ്റ്റാഫ് കൗണ്‍സില്‍,പി.ടി.എ തുടങ്ങിയ സംഘടനകളുടെയും പ്രതിനിധികള്‍ വിളംബര ജാഥയില്‍ ആവേശത്തോടെ പങ്കെടുത്തു.
ജാഥക്ക് കൊഴുപ്പ് കൂട്ടാന്‍ വാദ്യ മേളങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നു. വിദ്യാനഗറില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റിലുള്ള ചരിത്ര പ്രസിദ്ധമായ ഒപ്പുമരച്ചുവട്ടിലാണ് അവസാനിച്ചത്.കോളേജിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയും വിപുലമായൊരു വിളംബര ജാഥ സംഘടിപ്പിച്ചത്.
ഒ.എസ്.എ പ്രസിഡന്റ് ടി.എ ഖാലിദ്,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ: ടി.വിനയൻ,മുൻ ഒ.എസ് എ പ്രസിഡണ്ട്.സി.എല്‍ ഹമീദ്, സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ: സി.എന്‍ ഇബ്രാഹിം, വിളംബര ജാഥാ കൺവീനർ ജി.പുഷ്പാകരൻ ബെണ്ടിച്ചാൽ, പ്രൊഫ: വി.ഗോപിനാഥന്‍, കോളേജ് യൂണിയൻ ചെയർമാൻ സി.ഉമ്മർ, നിസാർ ചട്ടഞ്ചാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ. ബാലകൃഷ്ണന്‍, എന്‍.എ സുലൈമാന്‍, മുഹമ്മദ് റഫീഖ് എന്നിവർ വിളംബര ജാഥക്ക് നേതൃത്വം നല്‍കി.