കാസർഗോഡ് മുൻസിപ്പൽ കെ.എം.സി.സി ദുബായ് കമ്മിറ്റിയുടെ ദവാ 2017 പദ്ധതിക്ക് മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ തുടക്കമാകും

0
Share on Facebook
Tweet on Twitter

ദുബായ്(big14news.com):കാസറഗോഡ് മുൻസിപ്പൽ പരിധിയിലെ നിരാലംബരായ നിത്യരോഗികൾക്കുള്ള മരുന്ന് കിറ്റ് വിതരണ പദ്ധതിയായ ദവാ 2017 മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്താൻ ദുബായ് ദേരയിൽ ചേർന്ന മുൻസിപ്പൽ കെ.എം.സി.സി ദുബായ് കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തിൽ ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ഫൈസൽ മുഹ്സിൻ അധ്യക്ഷത വഹിച്ചു.വർഷങ്ങളായി ശയ്യാവലംബരായി കഴിയുന്ന കാസർഗോഡ് മുൻസിപ്പൽ പ്രദേശത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളനുഭവിക്കുന്നവർക്ക് ചെറിയൊരു ആശ്വാസം എന്ന നിലയിൽ പ്രതിമാസം 500 രൂപ മരുന്നിനായി നൽകുന്ന പദ്ധതിയാണ് ദവാ 2017.

പദ്ധതിയുടെ പ്രാധമികഘട്ട ഉദ്ഘാടനം മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തുമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി രാഷ്ട്രീയ കേരളത്തിന് സഹജീവി സ്നേഹത്തിന്റെ പുതിയൊരു ദിശാബോധം നൽകിയ പാർട്ടിയാണ് മുസ്ലിം ലീഗ്.

ജീവകാരുണ്യ പ്രവർത്തനവും ആതുര സേവനവും ജീവിതചര്യ പോലെ നോക്കി കാണുന്നവരാണ് കെ.എം.സി.സിയുടെയും ലീഗിന്റെയും പ്രവർത്തകർ. ഇത്തരത്തിലുള്ള സാമൂഹിക നന്മകൾ പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്നത് കൊണ്ടാണ് ആറര പതിറ്റാണ്ട് കഴിഞ്ഞിട്ടും രാഷ്ട്രീയ ഭൂമികയിൽ ഇന്നും യൗവ്വന തുടിപ്പോടെ മുസ്ലിം ലീഗ് നിലനിൽക്കുന്നതെന്നും മുസ്ലിം ലീഗിന്റെ രൂപീകരണ ദിനത്തോടനുബന്ധിച്ച് ദവാ 2017 പോലുള്ള പദ്ധതിക്ക് രുപം നൽകാൻ കഴിഞ്ഞത് അതിയായ സന്തോഷം ജനിപ്പിക്കുന്ന കാര്യമാണെന്നും സ്വാഗത പ്രസംഗത്തിൽ ഹസ്കർ ചൂരി സൂചിപ്പിച്ചു.

ഈ ലോകത്ത് സുഖ സൗകര്യങ്ങളിലും ആർഭാടത്തിനോടൊപ്പം ജീവിക്കുന്നതിനടിയിലും നമുക്ക് ചുറ്റും കഷ്ടത അനുഭവിക്കുന്നവരേയും നിത്യരോഗം കൊണ്ട് അവശത അനുഭവിക്കുന്നവരേയും നമ്മൾ കാണാതെ പോകരുതെന്നും അവരെ സഹായിക്കേണ്ടത് നമ്മുടെ ധാർമ്മിക ഉത്തരവാദിത്ത്വമാണെന്നും കമ്മിറ്റി പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ജീവകാരുണ്യ രംഗത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന മുസ്ലിം ലീഗിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നിർധനരായ രോഗികൾക്ക് സ്നേഹത്തിന്റെ സാന്ത്വന സ്പർശം എന്ന നിലയിൽ ദവാ 2017 എന്ന പദ്ധതിക്ക് തുടക്കം നൽകാൻ കഴിയുന്നു എന്നതിൽ ഏറെ അഭിമാനമുണ്ടെന്നും കാസർഗോഡ് മുൻസിപ്പൽ കെ.എം.സി.സി ദുബായ് കമ്മിറ്റി ആവിശ്കരിച്ച ദവാ 2017 എന്ന പദ്ധതിയുമായി സേവനതൽപരരായ മുഴുവൻ ആളുകളേയും സഹകരിപ്പിക്കണമെന്നും ഒരു മഹാ പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദവാ 2017 പദ്ധതിയുടെ ഒന്നാംഘട്ട വിതരണ ഉദ്ഘാടന തീയതി ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ ഖാദർ ബാങ്കോട്,സുബൈർ അബ്ദുല്ല,ഹാരിസ് സീനത്ത് എന്നിവർ പ്രസംഗിച്ചു.കബീർ ചേരങ്കൈ, സർഫറാസ് റഹ്മാൻ,സഫ്‌വാൻ അണങ്കൂർ, മുഹമ്മദ് സിനാൻ തൊട്ടാൻ,അഹമ്മദ് നവാസ് തുരുത്തി, ഷിഹാബുദ്ധീൻ എൻ.എ,ഫിറോസ് ബാങ്കോട്,മുഹമ്മദ് ഷഹീദ്,നൗഫൽ റഹ്മാൻ, അബ്ദുൽ ഖാദർ റൗഫ് എന്നിവർ സംബന്ധിച്ചു.യോഗത്തിൽ ഹസ്സൻ പടിക്കുന്നിൽ നന്ദിയും പറഞ്ഞു.

  • TAGS
  • bid for the project
  • dubai
  • in 2017
  • kmcc
  • Municipal Committee
  • of the Dawa
  • of the start of the Muslim League
  • the founding day
SHARE
Facebook
Twitter
Previous articleഎസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഹമ്മദ് അഫ്‌സൽ അനുസ്മരണം സംഘടിപ്പിച്ചു
Next articleകാസർഗോഡ് പോലീസ് സ്റ്റേഷനിൽ എം എസ് എഫ് നേതാക്കൾക്ക് പോലീസിന്റെ ക്രൂര മർദ്ദനം;പ്രതിഷേധം വ്യാപകമാകുന്നു