
ബംഗളൂരു(big14news.com):മുൻ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടർ കളത്തിൽ രാമകൃഷ്ണൻ (65) അന്തരിച്ചു.വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ ബംഗളൂരു ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.കാസർകോട്ടെ എൻഡോസൾഫാൻ ബാധിത ഗ്രാമങ്ങൾ സന്ദർശിച്ച് നിരവധി ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതിയിരുന്നു.
വിരമിച്ച ശേഷം എൻഡോസൾഫാൻ ഗ്ലോബൽ കോൺസ്പിറസി ആൻഡ് എ കേരളാ ഫ്രോഡ് സ്റ്റോറി ‘എന്ന പേരിൽ ഇംഗ്ലീഷ് പുസ്തകം രചിച്ചിരുന്നു.ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി.കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രണ്ടര പതിറ്റാണ്ട് കാലം ഇന്ത്യൻ എക്സ്പ്രസ്സിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു.
ഇദ്ദേഹം കഴിഞ്ഞ ആറ് മാസത്തോളമായി ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ഡയാലിസിന് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു.
തലശ്ശേരിയിലെ കളത്തിൽ കുടുംബാംഗമാണ്.ഭാര്യ രഞ്ജന,രാഹുൽ,പ്രഫുൽ എന്നിവർ മക്കളാണ്.സംസ്‌കാരം ബംഗളൂരു വിൻസെൻ ഗാർഡനിൽ നാളെ രാവിലെ 11 ന് നടക്കും.