
കാസർഗോഡ്(big14news.com):സ്റ്റഡി ടൂര്‍ പോയ സംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു.തലശ്ശേരി സ്വദേശിയും കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ പി.രമനാഥ് (23) ആണ് മരിച്ചത്
ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ മണാലിയിലെത്തിയപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് കോളജില്‍ ലഭിച്ച വിവരം.
അപകടത്തില്‍ കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ മണാലിയിലേക്ക് പഠനയാത്ര പോയത്. മാര്‍ച്ച് ഒന്നിന് രാത്രി തിരിച്ചു വരാനിരിക്കുകയായിരുന്നു.
Facebook Comments