വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി ഇനി ചിത്രങ്ങളും വീഡിയോയും

Share on Facebook
Tweet on Twitter

ടെക്നോളജി(big14news.com): സോഷ്യല്‍ മീഡിയ ആപ്‌ളിക്കേഷനായ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി ഇനി ചിത്രങ്ങളും വീഡിയോയും നല്‍കാം.സ്‌നാപ്ചാറ്റിന് സമാനമായ ലൈവ് സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.ഈ സംവിധാനം വാട്‌സ്ആപ്പ് ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി അവതരിപ്പിരിക്കുന്നത് ഇപ്പോഴാണ്.

ലൈവായി റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോയും എടുക്കുന്ന ചിത്രങ്ങളും ഫോണിലെ ചിത്രങ്ങളും വീഡിയോയും ഇത്തരത്തില്‍ സ്റ്റാറ്റസായി നല്‍കാനാകും.എന്നാല്‍ താല്‍കാലികമായി മാത്രമേ സ്റ്റാറ്റസ് നല്‍കാന്‍ കഴിയു.24 മണിക്കൂര്‍ കഴിഞ്ഞാല്‍ വാട്‌സ്ആപ്പിലെ മള്‍ട്ടി മീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാവും.

വാട്‌സ്ആപ്പിന്റെ എട്ടാം പിറന്നാളാണ് വെളളിയാഴ്ച്ച. ഇതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ സംവിധാനം ലഭ്യമാകും. എന്നാല്‍ നോക്കിയ ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റുകളില്‍ പുതിയ സംവിധാനം ലഭ്യമാകില്ല.വാട്‌സ്ആപ്പില്‍ ഇനി മുതല്‍ ചാറ്റ്,കോള്‍ ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരും.

  • TAGS
  • photo
  • status
  • video
  • WhatsApp
SHARE
Facebook
Twitter
Previous articleമഞ്ചേശ്വരത്ത് ഐസ് വാങ്ങാൻ ഓടിയ ഒന്നാം ക്ലാസ് വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു
Next articleകേന്ദ്ര ഭരണത്തിന്റെ ഹുങ്കിൽ മുഖ്യമന്ത്രിയെ തടയാനുള്ള സംഘപരിവാറിന്റെ നീക്കം കേരള ജനത പൊതുനിരത്തിൽ നേരിടും:ഐ എസ് എഫ്