
ചട്ടഞ്ചാല്‍(big14news.com):ചട്ടഞ്ചാലിൽ വഴി യാത്രക്കാരൻ മരിക്കാൻ ഇടയാക്കിയ സംഭവം കഞ്ചാവ് മാഫിയയുടെ കാറിടിച്ചാണെന്ന നാട്ടുകാരുടെ ആരോപണം ഗൗരവമുള്ളതാണെന്നും കഞ്ചാവ് മാഫിയക്കെതിരെ അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ ചട്ടഞ്ചാൽ പ്രദേശത്തിന്റെ സമാധാനം നഷ്ടപ്പെടുമെന്നും ആയതിനാൽ ഉദ്യോഗസ്ഥരും നാട്ടുകാരും അതീവ ജാഗ്രത പുലർത്തണമെന്നും കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ പാദൂർ ഷാനവാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ചട്ടഞ്ചാല്‍ കുന്നുപാറയിലെ നമുക്ക് ഏവർക്കും പ്രിയങ്കരനായ മിഠായി കുഞ്ഞാമു എന്നവരുടെ മരണം സമൂഹ മനസ്സാക്ഷിയെ കണ്ടില്ലെന്നു നടിക്കുന്ന മയക്കു മരുന്ന് ലഹരി മാഫിയകളുടെ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ആണ് ഉണ്ടായത് എന്ന ആരോപണം വളരെ അതികം ഗൗരവമുള്ളതാണ്.
ഇടിച്ച കാര്‍ അരക്കിലോമീറ്ററിലധികം ദൂരെകൊണ്ടുപോയാണ് നിര്‍ത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കാറില്‍നിന്നും മാഫിയ സംഘം കഞ്ചാവ്മാറ്റാൻ വേണ്ടിയാണ് അര കിലോമീറ്റർ ദൂരത്തു കൊണ്ട് കാർ നിർത്തിയത് ഇതിന് പോലീസ് കൂട്ടുനിന്നുവെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ചട്ടഞ്ചാലിനെ ലഹരി മുക്തമാക്കുന്നതിനു ഏതറ്റം വരെയും പോകുമെന്ന് പാദൂർ ഷാനവാസ് പറഞ്ഞു.
‘മദ്യ മുക്ത ലഹരി മുക്ത നാടിനു വേണ്ടി നമുക്ക് ഏവർക്കും കൈ കോർക്കാം’ ഈ പ്രതിജ്ഞ നിറവേറ്റുന്നതിന് കക്ഷി രാഷ്ട്രീയം മറന്നുഎല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പാദൂർ ഷാനവാസ് പ്രസ്താവിച്ചു.
.