
ജമ്മു(big14news.com):ജമ്മുകാശ്മീരിലെ അതിര്‍ത്തി മേഖലയായ സാംബ ജില്ലയില്‍ പാക്ക് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനായി പാക്കിസ്ഥാനില്‍ നിന്നും നിര്‍മ്മിച്ച തുരങ്കം ബി.എസ്.എഫ് കണ്ടെത്തി.
ബി.എസ്.എഫിന്റെ പ്രത്യേക തെരച്ചിലിലാണു രാമഗാഹ് സെക്ടറില്‍ 20 മീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം ഇന്നലെ കണ്ടെത്തിയത്. 2.5 അടി വലുപ്പത്തിലാണു തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യാന്തര അതിര്‍ത്തി കടന്ന് 20 മീറ്റര്‍ ഉള്ളില്‍ വരെ എത്തുന്ന രീതിയിലായിരുന്നു തുരങ്കം.
Facebook Comments