104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി 37 കുതിച്ചുയര്‍ന്നു;ചരിത്രപഥത്തില്‍ ഇന്ത്യ

0
Share on Facebook
Tweet on Twitter

ബംഗളൂരു(big14news.com): 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ചരിത്ര ദൗത്യവുമായി പി.എസ്.എല്‍.വി സി 37 കുതിച്ചുയയര്‍ന്നു. ആദ്യഘട്ടം വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രം മാറ്റിയെഴുതുന്ന ദൗത്യം.

തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് 2ഡി, ഐ.എന്‍.എസ് 1എ, ഐ.എന്‍.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലുണ്ടാവുക. പ്രധാന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2ഡിക്ക് 714 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 664 കിലോഗ്രാമുമാണ് ഭാരം.

അമേരിക്കയില്‍ നിന്നുള്ള 96 ഉപഗ്രഹങ്ങള്‍ക്കു പുറമെ നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രാഈല്‍, യു.എ.ഇ, കസാഖിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മൂന്നെണ്ണത്തിനൊപ്പം 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക.ഐ.എസ്.ആര്‍.ഒയുടെ 39 כo ബഹിരാകാശ ദൗത്യമാണിത്.

ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച റഷ്യയും 29 എണ്ണം ഭ്രമണപഥത്തിലെത്തിച്ച അമേരിക്കയും ഇന്ത്യക്ക് പിന്നിലാകും. 2016 ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിച്ചതായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണത്തിലെ റെക്കോഡ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. 34 വിക്ഷേപണങ്ങളില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നുള്ളതായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപ്പിക്കുന്ന ഏജന്‍സിയും ഐ.എസ്. ആര്‍.ഒ ആണ്.

Facebook Comments