
കാസർഗോഡ്(big14news.com):ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് വിവാഹ ധന സഹായം വിതരണം ചെയ്തു. പള്ളിക്കര പഞ്ചായത്ത് ദുബായ് കെ.എം സി .സി സ്വരൂപിച്ച വിവാഹ ധന സഹായം പള്ളിക്കര ലീഗ് ഹൗസിൽ ചേർന്ന പരിപാടിയിലാണ് വിതരണം ചെയ്തത്.കാരുണ്യ മേഖലക്ക് പുതിയ രൂപം നൽകി പാവപ്പെട്ടവന്റെ കണ്ണീരും നെഞ്ചിലെ ചൂടുമണച്ച് മുന്നേറുന്ന ദുബായ് കെ.എംസി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്ന വിവാഹ ധന സഹായ നിധി വിവാഹ പ്രായം കവിഞ്ഞ് വില പേശുന്നവർക്കിടയിൽ മിഴിച്ച് നിൽക്കേണ്ടി വരുന്ന ഒരുപാട് പാവപ്പെട്ട പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്ക് പുതിയ പ്രതീക്ഷകൾ ജനിപ്പിക്കുന്നു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ.ബക്കർ,ദുബായ് കെഎംസിസി പള്ളിക്കര റിലീഫ് കമ്മിറ്റി ചെയർമാൻ റഷീദ് ഹാജി എന്നിവർ വിതരണം ചെയ്തു.കെ എ അബ്ദുല്ല ഹാജി, പി എ അബൂബക്കർ ഹാജി,ഹനീഫ കുന്നിൽ , സിദ്ദീഖ് പള്ളിപ്പുഴ,ഹാരിസ് തൊട്ടി, സോളാർ കുഞ്ഞഹമ്മദ് ഹാജി,കെ എം അബ്ദുൾ റഹ്‌മാൻ,ഷാനവാസ് ബേക്കൽ,റാഷിദ് കല്ലിങ്കാൽ,റിലീഫ് കമ്മിറ്റി ട്രഷറർ മുനീർ പള്ളിപ്പുഴ എന്നിവർ സംബന്ധിച്ചു.