
ദുബായ്(big14news.com): ഫുട്ബോളിന്റെ വശ്യസുന്ദരമായ അഞ്ച് അദ്ധ്യായങ്ങൾ പുത്തൂർ പ്രീമിയർ ലീഗ് എന്ന മികച്ച പ്രവാസ കായിക മേളയുടെ പേരിൽ കുറിച്ചിട്ട മൊവാസ്,അതിന്റെ ആറാമത് പതിപ്പായ പുത്തൂർ പ്രീമിയർ ലീഗിന്റെ അരങ്ങിനൊരുങ്ങുകയാണ്.
2017 മാർച്ച് 17 ന് പി പി എലിന്റെ ആറാം സീസണിന് ദുബായ് ബിൽവ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ട് വേദിയാകുമ്പോൾ എട്ടു ടീമുകളാണ് പോരിന്റെയും വീറിന്റെയും അടർക്കളത്തിൽ കൊമ്പ് കോർക്കുക.
ദുബായ് ഫ്ലോറ ഹോട്ടൽ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്ന മൊവാസ് എക്സിക്യൂട്ടീവ് യോഗത്തിൽ പി പി എൽ 6 ന്റെ ലോഗോയും എട്ടു ടീമുകളും പ്രഖ്യാപിക്കപ്പെട്ടു.ഇത്തവണയും പി പി എൽ സ്പോൺസർ ചെയ്യുന്നത് അർബൻ എനർജി ഡ്രിങ്ക്സാണ്.
അഷ്റഫ് എ എം,റഫീഖ് കെ പി,മുസ്തഫ കോട്ടക്കുന്ന്,ജാഫർ കടവത്ത്,ഷിഹാബ് മൊഗർ,മുസ്തഫ ബള്ളൂർ, അസ്രീദ് കമ്പാർ,തൗസീഫ് മഹ്മൂദ് എന്നിവരാണ് ഇത്തവണ പി പി എൽ ന്റെ എട്ടു ഫ്രാഞ്ചൈസുകൾ കരസ്ഥമാക്കിയവർ.
പുത്തൂരിന്റെ പ്രഗത്ഭ യുവതാരങ്ങളെ ഐക്കൺ പ്ലയേഴ്സുകളായി അണിനിരത്തുന്ന ടീമുകൾ,ദേശീയ അന്തർദേശീയ തലത്തിൽ ഫുട്ബോൾ മൈതാനങ്ങളെ ആവേശകരമാക്കിയ പ്രശസ്തരായ ഫുട്ബോൾ താരങ്ങളെ കൂടി അതിഥി താരങ്ങളായി കൊണ്ടു വരുന്നുണ്ട്.