ഐഫോണ്‍ 7ന് വന്‍ വിലക്കുറവ്; 25,000 രൂപ ഇളവ് പ്രഖ്യാപിച്ച്‌ ഫ്ളിപ്കാര്‍ട്ട്

0
Share on Facebook
Tweet on Twitter

മുംബൈ(big14news.com):ഐഫോണ്‍ 7 മോഡലിനു വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ഫ്ലിപ്കാർട്ട്. എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലാറ്റ് ഡിസ്കൗണ്ടും ഉള്‍പ്പെടെ 25,000 രൂപയുടെ ഡിസ്കൗണ്ടാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് 60,000 രൂപ വിലയുള്ള ഐഫോണ്‍ 7, 32 ജി ബി മോഡല്‍ വെറും 40,000 രൂപയ്ക്ക് ലഭിക്കും. ഐഫോണ്‍ 7 പ്ലസ് മോഡലിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ഡിസ്കൗണ്ടിലൂടെയാണ് ഈ വിലയ്ക്ക് ലഭ്യമാകുക. ഫ്ളിപ്കാര്‍ട്ടിന്റെ ആപ്പിള്‍ ഫെസ്റ്റിന്റെ ഭാഗമായി ഐ പാഡ്, ആപ്പിള്‍ വാച്ച്‌ എന്നിവയും വിലക്കുറവില്‍ ലഭ്യമാണ്.

5000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടും ഇതിനു പുറമേ 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.ഐഫോണ്‍ 7പ്ലസ് 128 ജിബി വേരിയന്റിനാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 32 ജി ബി ഐഫോണ്‍ 7 വേരിയന്റിന് 20,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. എക്സ്ചേഞ്ച് ഡിസ്കൗണ്ട് എല്ലാ മോഡലിനും ബാധകമാക്കയിട്ടുണ്ട്.

എന്നാല്‍ ഫ്ലാറ്റ് ഡിസ്കൗണ്ട് ചില മോഡലുകള്‍ക്കു മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. അതില്‍ ഒന്ന് ഐഫോണ്‍ 7പ്ലസ് മോഡല്‍ ആണ്.മുമ്പ് ഇറങ്ങിയ ഐഫോണ്‍ 6എസ് പ്ലസ് മോഡലിനു 20,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭിക്കും. ഐഫോണ്‍ 6 എസ് മോഡലിനു 15,000 രൂപ വരെ ഡിസ്കൗണ്ട് പ്രഖ്യാപിക്കും.

ഐഫോണ്‍ 6എസ് പ്ലസ് മോഡലിനു 44,999 രൂപയാണ് വില. മോട്ടോ ഇസഡ്, വണ്‍ പ്ലസ് 3 തുടങ്ങിയ മോഡലുകള്‍ക്കും ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോ ഇസഡിനു 15,030 രൂപയും വണ്‍ പ്ലസ് 3ക്കു 9,000 രൂപയുമാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Facebook Comments
  • TAGS
  • 000
  • A huge discounts
  • exemption
  • iPhone 7; Flipkart announced
  • Rs 25
SHARE
Facebook
Twitter
Previous articleരാജ്യത്തെ മെഡിക്കല്‍ കോളജുകളിലെ ക്ലാസ് മുറികളിൽ സി.സി.ടി.വി ക്യാമറ നിര്‍ബന്ധമാക്കി എം.സി.ഐ
Next articleശശികലയെ പിന്തുണയ്ക്കില്ല:കോണ്‍ഗ്രസ്