യൂണിഫോമിന് മുകളില്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ ചോദ്യം ചെയ്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍

Share on Facebook
Tweet on Twitter

മംഗലാപുരം(big14news.com): യൂണിഫോമിന് മുകളില്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ ചോദ്യം ചെയ്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍. യൂണിഫോമിന് മുകളില്‍ കാവി ഷാള്‍ ധരിച്ചെത്തി പ്രകോപനമുണ്ടാക്കി. പര്‍ദ ധരിച്ചെത്തിയ പെണ്‍കുട്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകന് മര്‍ദനമേറ്റതോടെ, മംഗലാപുരത്തെ സഹ്യാദ്രി സയന്‍സ് കോളേജില്‍ സംഘര്‍ഷമായി. ശിവമോഗയിലാണ് സംഭവം. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ ശരത്തിനാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സയ്യിദ് അഹമ്മദ്, ഫൈസുള്ള ബേഗ്, ഇര്‍ഷാദ്, ശരത്ത്, സതീഷ്, വിനയ് എന്നിവരെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. സംഘപരിവാര്‍ സംഘടനകളും മുസ്ലിം സംഘടനകളുമായി നിരന്തരം തര്‍ക്കങ്ങളുണ്ടാകുന്ന മേഖലയാണിത്. യൂണിഫോമിന് മുകളില്‍ പര്‍ദ ധരിച്ചെത്തുന്നതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ശരത്ത് യൂണിഫോമിന് മുകളില്‍ കാവി ഷാള്‍ ധരിച്ചെത്തിയത്. സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലും മറ്റും പ്രകോപനപരമായ പോസ്റ്റുകളിട്ട മറ്റു രണ്ടുപേര്‍ക്കെതിരെയും കേസ്സെടുത്തിട്ടുണ്ട്.