
കാഞ്ഞങ്ങാട്(big14news.com): കേരള നേഴ്‌സ് സ്റ്റുഡന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മാര്‍ച്ച് ആറിന് കാഞ്ഞങ്ങാട് നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ 17 സര്‍ക്കാര്‍ നേഴ്‌സിങ് കോളേജുകളില്‍ നിന്നുള്ള 1000 വിദ്യാര്‍ഥികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ നന്ദ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി.ഉഷാദേവി, സി.പി.ഐ.എം ഏരിയാ സെക്രട്ടറി പി.നാരായണന്‍, ടി.വി ഗംഗാധരന്‍, കെ.ബാലകൃഷ്ണന്‍, കെ.രവീന്ദ്രന്‍, പി.കുഞ്ഞമ്പുനായര്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുറിയനാവി, എ.വേണു ഗോപാലന്‍, കെ എന്‍ രാജു, കെ.പി ശാന്തകുമാരി, ജോളി ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, നേഴ്‌സിങ് വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സംസ്ഥാന സെക്രട്ടറി ജിതിന്‍ സ്വാഗതവും ബിന്ദുമോള്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: വി വി രമേശന്‍ (ചെയര്‍മാന്‍), ടി ഡി അബിന്‍ (ജനറല്‍ കണ്‍വീനര്‍)