
കൂവത്തൊട്ടി(big14news.com):എം എസ് എഫ് കൂവത്തൊട്ടി ശാഖാ ചങ്ങാതിക്കൂട്ടം നടത്തി.എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി അസീസ് കൂവത്തൊട്ടിയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം വൈസ് പ്രസിഡന്റ് നവാസ് ചെമ്പിരിക്ക പരിപാടി ഉദ്ഘാടനം ചെയ്തു.
പത്തോളം കായിക പരിപാടികളിൽ മുപ്പതോളം പ്രവർത്തകരെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയ പരിപാടി മുതിർന്നവരുടെ ഇടയിൽ എം എസ് എഫിന് നല്ലൊരു മതിപ്പ് ഉണ്ടാക്കാൻ പറ്റി.നവാസ് ചെമ്പിരിക്ക,സർഫറാസ് കടവത്ത്,സാൻഫീർ ചളിയങ്കോട്,ആഷിഖ് കൂവത്തൊട്ടി,അസീസ് മരവയൽ,മന്നു കൂവത്തൊട്ടി,തൻവീർ കല്ലട്ര എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.നസീർ കൂവത്തൊട്ടി,ശിഹാബ്, അസ്‌ലം, സഫ്‌വാൻ, ഫൈസൽ, തുടങ്ങിയവർ സംബന്ധിച്ചു.ആഷിഖ് കൂവത്തൊട്ടി സ്വാഗതവും മന്നു കൂവത്തൊട്ടി നന്ദിയും പറഞ്ഞു.