ഇ.അഹമ്മദിന്റെ മരണത്തിലുണ്ടായ ദുരൂഹത നീക്കണം:പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

Share on Facebook
Tweet on Twitter

ന്യൂഡല്‍ഹി(big14news.com):ഇ.അഹമ്മദിന്റെ മരണത്തില്‍ നില നില്‍ക്കുന്ന ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന് മുന്നില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. പാര്‍ലമെന്റ് നടപടകള്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നു പ്രതിഷേധം.കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഇ. അഹമ്മദിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.ചോദ്യോത്തരവേല നിര്‍ത്തി വെച്ച് സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

  • TAGS
  • -ahameds-
  • Death
  • Protest
  • rahul-gandhi-joins-kerala-mps-
SHARE
Facebook
Twitter
Previous articleസി.പി.ഐ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യിലെ പാവയാകുന്നു: ഇ.പി ജയരാജന്‍
Next articleകട്ടക്കാലിലെ ഇടുവുങ്കാലിൽ വൻ തീപിടിത്തം