
ആദൂര്‍(big14news.com):മുളിയാര്‍ പഞ്ചായത്ത് വനിതാ അംഗം അനീസ മന്‍സൂര്‍ മല്ലത്തിനെ വാട്‌സ് ആപ് ഗ്രൂപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ സി.പി എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ആമുവിന്റെ മകന്‍ മുഹമ്മദലി മുണ്ടപ്പള്ളം(42), അബ്ദുല്ലയുടെ മകന്‍ സിദ്ധീഖ് ചാല്‍ക്കര(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തിന്റെ ഭാര്യയും മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ അനീസ മന്‍സൂര്‍ മല്ലത്തിനെതിരെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അപമാനകരമായ പോസ്റ്റുകളിട്ടുവെന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.അനീസ ആദ്യം ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയിരുന്നത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ എസ്.പി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ സത്യമുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ആദൂര്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.