ഉപ്പളയിലെ മദ്ധ്യവയസ്ക്കനെ കാൺമാനില്ലെന്ന് പരാതി

Share on Facebook
Tweet on Twitter

കാസർഗോഡ്(big14news.com):ഉപ്പള കോടിവയൽ റഹ്മത്ത് മൻസിലിലെ മുനീർ (45)നെയാണ് 2016 ഡിസംബർ 28 മുതൽ കാണാതായത്.സുഹൃത്തിനെ കാണാനായി മംഗലാപുരത്ത് പോയ മുനീർ അവിടെ കുഴഞ്ഞു വീഴുകയും പോലീസും നാട്ടുകാരും വെൻലോക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു.

വിവരം അറിഞ്ഞു മകൻ ആശുപത്രിയിൽ എത്തുകയും പിതാവിനോട് സംസാരിക്കുകയും ചെയ്തിരുന്നു.തുടർന്ന് 10 ദിവസത്തിന് ശേഷം ഉപ്പളയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്ത് ഇറങ്ങിയ മുനീർ ഇതു വരെ വീട്ടിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

നിർദ്ദന കുടുംബാംഗമായ മുനീറിന്റെ തിരോധാനത്തിൽ നടപടി ആവശ്യപ്പെട്ട് കുമ്പള സർക്കിൾ ഇൻസ്പെക്ടർ മനോജിന്റെ മുമ്പാകെ ഭാര്യ ആമിനയും മകൻ അസറുദ്ധീനും പൊതു പ്രവർത്തകനായ കെ.എസ്സ് സാലി കീഴൂരും അറഫാത്തുമാണ് പരാതി നൽകിയത്. പോലിസ് അന്വേഷണം ഊർജിതമാക്കി.

  • TAGS
  • man missing
  • muneer
  • uppala
SHARE
Facebook
Twitter
Previous articleകെ.പി.എസ്.ടി.എ പ്രഥമ ജില്ലാ സമ്മേളനത്തിന് ഗംഭീര തുടക്കം
Next articleനവദമ്പതികള്‍ക്ക് സ്വീകരണം നല്‍കി :യു എ ഇയുടെ ആദിത്യ മര്യാദക്ക് കുടുതല്‍ നിറം പകര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം