
ആർട്ടിക്കിൾ(big14news.com): കോശങ്ങള്‍ കൊണ്ടാണു ജീവനുള്ള എല്ലാ വസ്തുക്കളും നിര്‍മ്മിച്ചിരിക്കുന്നത് എന്നു നമുക്കറിയാം. ഈ കോശങ്ങളുടെ വളര്‍ച്ച, വിഭജനം, പെരുക്കം എന്നിവ നിയന്ത്രിക്കുന്നതു കോശങ്ങളിലെ ജീനുകള്‍ ആണ്. ഈ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അഥവാ മ്യൂട്ടേഷന്‍ മൂലം കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുകയും ആ കോശ സമൂഹം ഉള്‍പ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നു. എവിടെയാണോ ക്രമാതീതമായ ഈ വളര്‍ച്ചയുണ്ടാകുന്നത് അതാണു ക്യാന്‍സര്‍.
ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് ക്യാന്‍സര്‍ എന്ന അര്‍ബുദം. ഇതൊരു പുതിയ രോഗമല്ല. അതിപുരാതനകാലം മുതല്‍ക്കേ ഈ രോഗമുണ്ടായിരുന്നു. മാരകമായ മുഴ എന്നര്‍ത്ഥം വരുന്ന കാര്‍സിനോമ എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ക്യാന്‍സര്‍ എന്ന പദം രൂപപ്പെട്ടത്.
എന്നാല്‍ മരണത്തിന്റെ വ്യാപാരിയാണു ക്യാന്‍സര്‍ എന്ന ധാരണ ഇന്നു മാറിയിട്ടുണ്ട്.പകര്‍ച്ച വ്യാധിയാണു ക്യാന്‍സര്‍ എന്ന അന്ധവിശ്വാസവും മാറി വരുന്നു. പ്രാരംഭ ദശയില്‍ കണ്ടു പിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ ഈ രോഗത്തെ വരുതിയിലാക്കാന്‍ കഴിയും. ഏതൊരു രോഗമായാലും മൂര്‍ധന്യാവസ്ഥയില്‍ അപകടകാരിയാണ്. അതു പോലെ തന്നെയാണു ക്യാന്‍സറും.
ഇന്നത്തെ തെറ്റായ ക്യാന്‍സര്‍ ചികിത്സ മൂലം തകരുന്നത് മനുഷ്യന്റെ ജീവനും ജീവിതവുമാണ്.കീമോ ചെയ്താല്‍ ക്യാന്‍സര്‍ മാറില്ല എന്നുള്ളത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം. ഇത്തരക്കാരെ ചൂഷണം ചെയത് ഇന്നത്തെ ചികിത്സ കച്ചവട മാഫിയ തഴച്ച് വളരുന്നു.ഇത്തരം ചികിത്സ തട്ടിപ്പിനെക്കുറിച്ചും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയാല്‍ വളരെ നല്ലതായിരിക്കും.
ക്യാന്‍സര്‍ വരാതെ നോക്കാനല്ല വഴികൾ.
ഏതാണ്ട് 80 ശതമാനം ക്യാന്‍സറിന്റെയും കാരണങ്ങള്‍ നമുക്കറിയാം. അതു കൊണ്ടു തന്നെ അവയെ പ്രതിരോധിക്കാനായാല്‍ ക്യാന്‍സറുകളില്‍ ഭൂരിഭാഗവും വരാതെ നോക്കാന്‍ നമുക്കാവും. മദ്യം,പുകയില, സ്‌മോക്കിങ്ങ്, തെറ്റായ ഭക്ഷണക്രമം, അമിത വണ്ണം, വ്യായാമക്കുറവ്, ചില തരം വൈറസ് ബാധകള്‍ തുടങ്ങിയ ക്യാന്‍സര്‍ വര്‍ധിപ്പിക്കുന്ന പല സാഹചര്യങ്ങള്‍ തന്നെയാണ്.
എന്നാല്‍ നമുക്കു നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ.ചുരുക്കി പറഞ്ഞാല്‍ ഇന്നു കാണുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ മൂന്നിലൊന്നും ശരിയായ ആരോഗ്യ പരിപാലനം വഴി മാത്രം നമുക്ക് നിയന്ത്രിക്കാനാകും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വരാതെ നോക്കുന്നത്.
ക്യാന്‍സറിന്റെ സൂചനകള്‍:
1. ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായില്‍), വായില്‍ കാണപ്പെടുന്ന വെളുത്ത പാട.
2. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്‍).
3. അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനു ശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും.
4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറു കടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം. ഇടയ്ക്കിടക്കിടെയുള്ള പനിയും,തലവേദനയും.
5. തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, ചുമയും.(പ്രത്യേകിച്ചും പുകവലിക്കാര്‍ക്ക്).
6. മലമൂത്ര വിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവ, പല തവണ വിസര്‍ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്‍ തടസ്സം തോന്നല്‍ തുടങ്ങിയവ).
7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം. ഇവയൊന്നും തന്നെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.
ക്യാന്‍സര്‍ തടയാന്‍ പത്തു മാര്‍ഗങ്ങള്‍:
1.ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക.
2.500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (ജൈവ പച്ചക്കറികള്‍ മാത്രം ഉപയോഗിക്കുക.)
3.മത്സ്യവും തൊലി കളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക.
4.കൊഴുപ്പു കൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക. മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്സ് എന്ന പോഷക ഘടകങ്ങളുടെ അളവ് കൂട്ടുക.
5.അമിത ഉപ്പ് കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക.
6.പതിവായി സ്വയം സ്തന പരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
7.പതിവായി വ്യായാമം ചെയ്യുക
8.പുകവലി, മദ്യപാനം ഇവ പൂര്‍ണ്ണമായും ഒഴിവാക്കുക.
9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
ഭക്ഷണരീതിയും ക്യാന്‍സറും:
ഇന്ത്യയില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെയുള്ള ക്യാന്‍സറുകള്‍ക്കു കാരണം ഭക്ഷണ രീതിയാണ്. പാശ്ചാത്യ നാടുകളില്‍ ഇത് 33% വരെയാണ്. ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം വേണ്ട മൈക്രോന്യൂട്രിയന്റ്സ് എന്ന പോഷക ഘടകത്തിന്റെ കുറവ് ക്യാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും ക്യാന്‍സറിന് കാരണമായേക്കാം. സ്ത്രീകളില്‍ കാണപ്പെടുന്ന ഈസ്ട്രജന്റെ അളവു കൂട്ടാന്‍ പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണത്തിനു കഴിയുന്നു.
കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്‍ മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്‍ പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്സീകാരികള്‍ (antioxidants) അര്‍ബുദ സാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത.