
ഭോപ്പാല്‍(big14news.com):ബംഗാളില്‍ നിന്നും ജോലിക്കായി അമേരിക്കയിലേക്കെന്നും പറഞ്ഞ് പുറപ്പെട്ട യുവതിയുടെ മൃതദേഹം ഭോപാലിലെ കാമുകന്റ വീട്ടിനകത്ത് കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തി.മകളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പശ്ചിമ ബംഗാളുകാരിയായ ആകാംഷ ശര്‍മ്മയെ 32 കാരനായ ഉദ്യാന്‍ ദാസ് ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്.യു എസ്സില്‍ ജോലി ലഭിച്ചെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവതി ഉദ്യാന്‍ദാസിന്റെ സാകേത് നഗറിലുള്ള വീട്ടിലേക്കെത്തുന്നത്.
ഭോപ്പാലില്‍ നിന്ന് വീഡിയോ കോള്‍ വഴി വീട്ടുകാരെ ബന്ധപ്പെടുമ്പോഴെല്ലാം താന്‍ അമേരിക്കയലാണെന്നാണ് ആകാംക്ഷ വീട്ടുകാരോട് പറഞ്ഞിരുന്നത്.വീട്ടുകാരമായി നിരന്തരം ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്ന ആകാംഷയുടെ വിവരം കുറച്ചു നാളായി ഇല്ലാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജോലിക്കായി അമേരിക്കയിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ ആകാംഷ പല തവണ ഭോപാലില്‍ നിന്നും വീട്ടുകാരെ വിളിച്ചിരുന്നു. മകളുടെ വിവരമൊന്നുമില്ലാതെ വന്നപ്പോഴാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി അമേരിക്കയില്‍ പോയിട്ടില്ലെന്നും പകരം ഭോപ്പാലിലെ സാകേത് നഗറില്‍ കാമുകനായ ഉദ്യാന്‍ദാസിനോടൊപ്പമായിരുന്നുവെന്നും മനസ്സിലാക്കുന്നത്.ഉദ്യാന്‍ദാസിന്റെ വീട് പരിശോധിച്ചപ്പോള്‍ ശവകുടീരത്തിന്റെ മാതൃകയിലുള്ള നിര്‍മ്മിതി വീടിനകത്തുള്ളത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു.തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ആകാംഷയെ വാക്ക് തര്‍ക്കത്തിനൊടുവില്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് തുറന്നു പറയുകയായിരുന്നു.
മൃതദേഹം കരിങ്കല്‍ പെട്ടിയിലാക്കിയ ശേഷം പ്രതി സിമന്റ് കലക്കി മൃതദേഹത്തിലൊഴിച്ചുവെന്ന് പൊലീസ് പറയുന്നു.പെട്ടി അടച്ച് അതിനു മുകളില്‍ സിമന്റ് ഇട്ടു മിനുക്കി ശവകുടീരം പോലെ ഒരു നിര്‍മ്മിതി തന്നെ സ്വന്തം വീട്ടിലുണ്ടാക്കി ഉദയ്ദാസ്.
ഈ നിര്‍മ്മിതി ഡ്രില്ലിങ് മെഷീനും ഇലക്രോണിക് കട്ടറും ഉപയോഗിച്ച് കുത്തിപ്പൊളിക്കാന്‍ പൊലീസിന് മണിക്കൂറുകളുടെ അധ്വാനം വേണ്ടി വന്നു. പെട്ടിക്കുള്ളില്‍ സൂക്ഷിച്ച മൃതദേഹം സിമന്റിട്ടതിനാല്‍ കല്ല് പോലെ ഉറച്ചിരുന്നെന്നും പൊലീസ് പറയുന്നു.
മൃതദേഹം ആകാംക്ഷയുടേതാണെന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടി.അതിനാല്‍ മൃതദേഹം ഡി എന്‍ എ പരിശോധനക്കയക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വളരെ ആര്‍ഭാട ജീവിതം നയിക്കുന്ന ഉദ്യാന്‍ദാസിന് സ്വന്തമായി ഔഡി, മെര്‍സിഡസ് തുടങ്ങിയ കാറുകളുണ്ട്.അമ്മ റിട്ട ഡി എസ് പിയാണ്.