പെരഡാല ജാറം മഖാം ഉറൂസ് ഫെബ്രുവരി 5 മുതല്‍ 12 വരെ നടക്കും

Share on Facebook
Tweet on Twitter

ബദിയടുക്ക(big14news.com):ചരിത്ര പ്രസിദ്ധമായ പെരഡാല ജാറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ബഹുമാനപ്പെട്ട ഔലിയാക്കളുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള ഉറൂസ് നേര്‍ച്ച 2017 ഫെബ്രുവരി 5 മുതല്‍ 12 വരെ മത പ്രസംഗ പരിപാടികളോടെ വിപുലമായി നടത്തുമെന്ന് ജാറം കമ്മിറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

പ്രശസ്തരും പ്രഗല്‍ഭരുമായ പണ്ഡിതന്‍മാരും സൂഫിവര്യന്‍മാരും സാദാത്തുക്കളും സംബന്ധിക്കും.5ന് വൈകുന്നേരം 4:30 ന് സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ബദ്‌രിയ പതാക ഉയര്‍ത്തി തുടങ്ങുന്ന പരിപാടിയുടെ ഉദ്ഘാടനം രാത്രി 8:30 ന് മംഗലാപുരം ഖാളി ബഹു.ത്വാഖ അഹമ്മദ് മുസ്ലിയാര്‍ നിര്‍വ്വഹിക്കും.

ജാറം കമ്മിറ്റി പ്രസിഡന്‍റ് അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിക്കും.ഹസൈനാര്‍ സഖാഫി സ്വാഗതം പറയും. വിവിധ ദിവസങ്ങളിലായി ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി,റാഫി അസ്ഹനി കാന്തപുരം,ബഷീര്‍ ഫൈസി ദേശമംഗലം,ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത്,അബൂ ഫിദ അന്‍സാരി,ഖലീല്‍ ഹുദവി കല്ലായം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

സമാപന ദിവസം സയ്യിദ് കെ എസ് അഹമ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.സയ്യിദ് അബ്ദുല്‍ ലത്തീഫ് ബാ അലവി അസ്ഹനി കാമില്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും. ദിഖ്ര്‍ ദുഅ മജ്ലിസിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര,സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ യമാനി അല്‍ഖാദിരി മംഗലാപുരം എന്നിവര്‍ നേതൃത്വം നല്‍കും. മുഴുവന്‍ ജനങ്ങളും പരിപാടിയില്‍ പങ്കെടുത്ത് പുണ്യം കരസ്ഥമാക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ അന്‍വര്‍ ഓസോണ്‍, മുഹമ്മദ് കുഞ്ഞി ബനത്തടി, അഷ്റഫ് പള്ളിക്കണ്ടം,ബി എം സൂപ്പി, മൊയ്തീന്‍ കുട്ടി നാലപ്പാട്,ബി എസ് ഇബ്രാഹീം,മൊയ്തു പയ്യാലട്ക്ക,ഹനീഫ് കൂവ്വതൊട്ടി എന്നിവര്‍ പങ്കെടുത്തു.

  • TAGS
  • jaram
  • makham
  • perdala
  • uroos
SHARE
Facebook
Twitter
Previous articleരവീന്ദ്രന്‍ പാടിയുടെ കവിതാ സമാഹാരം പ്രകാശനം ഫെബ്രുവരി 6ന്
Next articleമഞ്ഞംപാറ മജ്‌ലിസ് ക്രിസ്റ്റൽ ജൂബിലിക്ക് പ്രൗഢ സമാപനം