
തൃശ്ശൂര്‍(big14news.com): പുതിയ 500 ന്റെ നോട്ടിലെ ക്വാളിറ്റി തിരിച്ചറിയാന്‍ ഈ സംഭവമൊന്ന് വായിക്കുന്നത് നന്നായിരിക്കും. 500 ന്റെ രൂപ പോക്കറ്റിലിട്ടത് അറിയാതെ അലക്കിയതാണ് തൃശൂരിലെ വസ്ത്ര വ്യാപാരിയായ പന്താവൂര്‍ സ്വദേശി റഷീദ്. ഇതോടെ 500 ന്റെ നിറം മങ്ങിപ്പോയി.
നേരത്തേ രണ്ടായിരം നോട്ടും ഇത്തരത്തില്‍ നിറം മങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരൊറ്റ അലക്കില്‍ തീരാവുന്നതെയുള്ളൂ പുതിയ 500 ന്റെ നോട്ടിന്റെ ഭംഗിയെന്നാണ് പകുതി കാര്യമായും പകുതി തമാശയായും വ്യാപാരികള്‍ പറയുന്നത്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ എല്ലാ നോട്ടുകള്‍ക്കും ഇങ്ങനെ സംഭവിക്കില്ലെന്നാണ് വിശദീകരണമായി പറയുന്നത്. ഏതായാലും തിരക്കിട്ടടിച്ച നോട്ടൊന്നും അബദ്ധത്തില്‍ അലക്കിപ്പോകരുതെ എന്നാണ് ഈ സംഭവം നല്‍കുന്ന ഗുണപാഠം.
Facebook Comments