
കാസര്‍ഗോഡ്(big14news.com): നീലേശ്വരം ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. നഗരസഭയിലെ മൂന്നാംകുറ്റി പ്രദേശത്തേക്ക് ഔട്ട്‌ലെറ്റ് മാറ്റാനുളള നീക്കങ്ങള്‍ ഇതോടെ നിലച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാതയില്‍ നീലേശ്വരം കരുവാച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലറ്റ് നഗരസഭയിലെ എട്ടാം വാര്‍ഡില്‍പ്പെടുന്ന മൂന്നാംകുറ്റിയിലേക്ക് മാറ്റാനുളള നീക്കങ്ങള്‍ സജീവമായത്. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ നീക്കം ഇപ്പോള്‍ നിശ്ചലമായി. കഴിഞ്ഞ ദിവസം മദ്യ ലോഡുമായി ബീവറേജസ് അധികൃതര്‍ മൂന്നാംകുറ്റിയിലെത്തിയപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം തടയുകയായിരുന്നു.
പോലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലോഡ് ഇറക്കുന്നത് നിര്‍ത്തി വെച്ചു. ബേവറേജ് തുടങ്ങിയാല്‍ സാമൂഹികാന്തരീക്ഷം വഷളാകുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ ശക്തമായതോടെ മൂന്നാംകുറ്റിയില്‍ ബീവറേജസ് ഔട്ട്‌ലറ്റ് തുടങ്ങുന്നതിനായി എക്‌സൈസ് വകുപ്പും പോലീസും നഗരസഭയും സംയുക്തമായി ജനഹിത പരിശോധന നടത്താന്‍ തിരുമാനമെടുത്തു. ദേശീയ പാതയിലെ ബീവറേജസ് ഔട്ട്‌ലറ്റിന്റെ പ്രവര്‍ത്തനം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കവെ മൂന്നാംകുറ്റിയില്‍ വില്‍പ്പന കേന്ദ്രം അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാട് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും മദ്യപര്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.