
പൈവളിഗെ (big14news.com): പൈവളിഗെ ബായാറിൽ അജ്ഞാതനായ യുവാവിൻറെ മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.സംഭവം കൊലപാതകമെന്ന് സംശയം.
ബായാർ മുളിഗദ്ദെയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെ എടമ്പള ചക്കരഗുളിയിലാണ് സംഭവം.മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ആൾതാമസമില്ലാത്ത പ്രദേശമായ ഇവിടെ വൈകുന്നേരം ചിലരുടെ ഒച്ചയും ബഹളവും കേട്ടതായി നാട്ടുകാർ പറഞ്ഞു.സംശയം തോന്നിയതിനെ തുടർന്ന് സന്ധ്യയോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടത്.
മൃതദേഹത്തിൽ നിന്നും രക്തം ഒലിക്കുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.കിണറിനു സമീപം മുളകുപൊടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.ഓമ്നി വാനിൻറെ ചില്ലുകൾ തകർന്ന നിലയിലും കണ്ടെത്തിയിട്ടുണ്ട്.
വൈകുന്നേരം ഓമ്നി വാൻ ഇതുവഴി ചുറ്റിത്തിരിഞ്ഞതായും നാട്ടുകാർ പറഞ്ഞു.യുവാവിനെ തട്ടിക്കൊണ്ട് വന്നതായാണ് സംശയിക്കുന്നത്.വിവരമറിഞ്ഞു മഞ്ചേശ്വരം പൊലീസ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.