കോഴിക്കോട് നഗരത്തിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം

Share on Facebook
Tweet on Twitter

കോഴിക്കോട്(big14news.com): കോഴിക്കോട് നഗരത്തിലെ വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം. മാവൂര്‍ റോഡിലെ ഷറാറ പ്ലാസ എന്ന നാലുനില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

മൂന്നു കടകളിലേക്കു തീപടര്‍ന്നു. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തി തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.

തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

SHARE
Facebook
Twitter
Previous articleപാകിസ്താന്‍ വൈകാതെ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമാകും: സച്ചിദാനന്ദന്‍
Next articleമലയാളികള്‍ക്കിനി സൗദിയില്‍ രക്ഷയില്ല