
കാസർകോട് (big14news.com): കാസർകോട് എം ൽ എ എൻ എ നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധത്തിന് ഫലം കണ്ടു. പെർവാഡ് മുതൽ അണങ്കൂർ വരെയുള്ള ദേശിയ പാതയിലെ കുഴികൾ അടക്കുവാൻ ചർച്ചയിൽ തീരുമാനമായി. റീ ടാറിങ് വർക്കുകൾ നാല് ദിവസത്തിനകം ആരംഭിക്കുമെന്ന് എം ൽ എ അറിയിച്ചു.
എം എൽ എയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ, ഏറ്റവും കൂടുതൽ കുഴികളുള്ള പെർവാഡ് മുതൽ അണങ്കൂർ വരെയുള്ള ദേശിയ പാതയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 80 ലക്ഷം രൂപ അനുവദിച്ചു. ഇതുവരെ 10 ലക്ഷം രൂപയായിരുന്നു ദേശീയ പാതയുടെ റീ ടാറിങ് വർക്കുകൾക്കായി അനുവദിച്ചിരുന്നത്. എന്നാൽ ഫണ്ട് പാസാക്കിയതായുള്ള എ എസ് പകർപ്പ് ഒരു മണിക്കൂറിനകം ലഭിക്കുമെന്നും, അത് ലഭിച്ചാലുടൻ ഉപരോധം അവസാനിപ്പിക്കുമെന്നും എം എൽ എ എൻ എ നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു.
കൂടാതെ കാസർകോട് ദേശീയ പാതയിലെ കുഴികൾ അടിയന്തിരമായി അടക്കാനുള്ള പ്രവവർത്തനങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി രണ്ട് ജെ സി ബികളെ സജ്ജീകരിച്ചിരിക്കുകയാണ്. നാല് ദിവാസിത്തിനകം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായിരിക്കുമെന്നും എം എൽ എ അറിയിച്ചു.
കാസർകോട് റോഡിലെ കുഴികളിൽ വീണ് വാഹന അപകടവും, മരണവും നിത്യസംഭവമായ സാഹചര്യത്തിൽ അടിയന്തിരമായി റോഡിലെ കുഴികളടച്ച് പുനരുദ്ധാരണ പ്രവർത്തികൾ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽകാസർകോട് പൊതുമരാമത്ത് ദേശീയ പാത വിഭാഗം ഓഫീസ് ഉപരോധിച്ചത്.
also read,