കെഎസ്‌ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിൽ

0
Facebook
Twitter
Google+
Pinterest

മലപ്പുറം(big14news.com): കെഎസ്‌ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റിൽ. 3.3 കിലോ കഞ്ചാവുമായി മലപ്പുറത്ത് എക്‌സൈസ് സംഘമാണ് പിടികൂടിയത്. ജയിലില്‍ കഴിയുന്ന സുഹൃത്തുക്കളെ കണ്ട് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശിയില്‍ നിന്നും 3 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയില്‍നിന്നു ട്രെയിന്‍ മാര്‍ഗം പാലക്കാട്ട് എത്തി അവിടെ നിന്നു കെഎസ്‌ആര്‍ടിസി ബസില്‍ മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു കഞ്ചാവെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.

വിശാഖപട്ടണം ജയിലില്‍ കിടക്കുന്ന സുഹൃത്തുക്കളെ കണ്ട് മടങ്ങിവരുന്നതിനിടെ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സിഐ വി.എ. പ്രദീപ്, ഇന്‍സ്‌പെക്ടര്‍ എച്ച്‌.എസ്. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, സായി റാം, കെ.പ്രഭാകരന്‍ പള്ളത്ത്, സുരേഷ് ബാബു, നുഷെയര്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.